31 : 28
مَّا خَلۡقُكُمۡ وَلَا بَعۡثُكُمۡ إِلَّا كَنَفۡسٖ وَٰحِدَةٍۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ
നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ.
Explanation & meanings · 1
- കോടാനുകോടി മനുഷ്യരെ ഒന്നിച്ച് അല്ലാഹു എങ്ങനെ പുനര്‍ജീവിപ്പിക്കുമെന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഒരാളെ സൃഷ്ടിക്കുന്നതും, അനേകായിരം കോടി പേരെ സൃഷ്ടിക്കുന്നതും ഒരു പോലെ പ്രയാസരഹിതമത്രെ.