Skip to content
آل عِمران /

ആയത്ത് 117

3 : 117

ആയത്ത് 117 of آل عِمران (3 : 117). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

آل عِمران ആയത്തുകൾ 200
3 : 117

مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ

ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതക്കാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.

Explanation & meanings · 1
  1. പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി പണം ചെലവഴിക്കുന്നവരില്‍ പലരും തങ്ങള്‍ മഹത്തായ സേവനം ചെയ്യുന്നതായി നടിക്കാറുണ്ട്. എന്നാല്‍ പരലോകത്ത് ചെല്ലുമ്പോഴായിരിക്കും അവര്‍ മനസ്സിലാക്കുന്നത്; സത്യനിഷേധവും കാപട്യവും തങ്ങളുടെ കര്‍മ്മങ്ങളെയാകെ നിഷ്ഫലമാക്കിയിരിക്കുന്നുവെന്ന്. അപ്പോള്‍ അത്യാഹിതം ബാധിച്ച കൃഷിയിടത്തിൻ്റെ ഉടമയുടെ ഭാവമായിരിക്കൂം അവര്‍ക്ക്.