Skip to content
الكَهف /

ആയത്ത് 28

18 : 28

ആയത്ത് 28 of الكَهف (18 : 28). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الكَهف ആയത്തുകൾ 110
സൂറത്ത് · الكَهف
മലയാളം · Kunhi
18 : 28

وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.

Explanation & meanings · 2
  1. അല്ലാഹുവിൻ്റെ മുഖം അവൻ്റെ വിശേഷണമാണ്. അല്ലാഹുവിൻ്റെ ഏത് വിശേഷണവും അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിച്ച രൂപത്തിലാകുന്നു. അതിലൊന്നിലും അവനോട് സാദൃശ്യപ്പെടുന്ന ഒന്നും തന്നെയില്ല.
  2. നബി(ﷺ)യുടെ സന്തതസഹചാരികളായിരുന്ന പാവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തങ്ങളൊക്കെ നബി(ﷺ)യുടെ പക്ഷത്ത് ചേര്‍ന്നുകൊള്ളാമെന്ന് ചില ഖുറൈശി പ്രമുഖര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരുടെ അഭിപ്രായം ചെവിക്കൊള്ളരുതെന്ന് അല്ലാഹു നബി(ﷺ)യെ തെര്യപ്പെടുത്തുന്നു.