Skip to content
الكَهف /

ആയത്ത് 110

18 : 110
الكَهف ആയത്തുകൾ 110
സൂറത്ത് · الكَهف
മലയാളം · Kunhi
18 : 110

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധനകൾക്കർഹൻ ഏക ആരാധ്യൻ (അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

Explanation & meanings · 1
  1. തിന്നുകയും കുടിക്കുകയും ചെയ്യുന്ന, മാംസവും രക്തവുമുള്ള, വേദനയും വികാരങ്ങളുമുള്ള ഒരു മനുഷ്യന്‍ തന്നെയാണ് മുഹമ്മദ്‌ നബി(ﷺ)യെന്നര്‍ഥം. എന്നാൽ അവിടുത്തേക്ക് അല്ലാഹുവില്‍ നിന്ന് വഹ്‌യ് (ബോധനം) ലഭിക്കുന്നു. മറ്റനേകം പ്രത്യേകതകൾ മുഖേന അല്ലാഹു അവൻ്റെ റസൂലിന് ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.