10 : 66
أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ(20) വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.
Explanation & meanings · 1
- (20) അനുഗ്രഹവും ശാപവും, ഭാഗ്യവും നിര്‍ഭാഗ്യവും, രോഗവും ആരോഗ്യവും നല്‍കാന്‍ ദിവ്യമായ കഴിവുളളവര്‍ എന്ന നിലയില്‍ വിവിധ വ്യക്തികളോടും ശക്തികളോടും പ്രാര്‍ത്ഥിക്കുന്നവര്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും അവൻ്റെ അധികാരാവകാശങ്ങളില്‍ മറ്റുളളവരെ പങ്കുചേര്‍ക്കുകയുമാണ് ചെയ്യുന്നത്.