عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (234)
ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ്ത്രവും, കറുകറുത്ത മുടിയുമുള്ള അയാളുടെ മേൽ യാത്രയുടെ ഒരടയാളവും കാണാനുണ്ടായിരുന്നില്ല. (എന്നാൽ) ഞങ്ങളിലൊരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ രണ്ട് മുട്ടുകാലുകളും അവിടുത്തെ മുട്ടുകാലിലേക്ക് ചേർത്തു വെക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും അവിടുത്തെ തുടയുടെ മേൽ വെക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! എനിക്ക് ഇസ്ലാമിനെ കുറിച്ച് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "ഇസ്ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, നിനക്ക് സാധിക്കുമെങ്കിൽ കഅ്ബയിൽ ചെന്ന് ഹജ്ജ് നിർവ്വഹിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഞങ്ങൾ അത്ഭുതം കൂറി; അദ്ദേഹം തന്നെ നബി ﷺ യോട് ചോദിക്കുകയും, അദ്ദേഹം തന്നെ അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു!" ശേഷം ആഗതൻ പറഞ്ഞു: "ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക." നബി ﷺ പറഞ്ഞു: "(ഈമാൻ എന്നാൽ) നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിയിലും, അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ശേഷം അദ്ദേഹം ചോദിച്ചു: "ഇനി ഇഹ്സാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്." ആഗതൻ പറഞ്ഞു: "ഇനി അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി ﷺ പറഞ്ഞു: "ചോദിക്കപ്പെട്ട വ്യക്തി ചോദിക്കുന്നയാളെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "അടിമസ്ത്രീ അവളുടെ ഉടമസ്ഥനെ പ്രസവിക്കുന്നത് നീ കാണലാണ് (അതിൻ്റെ അടയാളം). നഗ്നപാദരും വിവസ്ത്രരും ദരിദ്രരുമായ ആട്ടിടയന്മാർ തങ്ങളുടെ കെട്ടിടങ്ങളുടെ പേരിൽ മത്സരിക്കുന്നത് നീ കാണലും (അതിൻ്റെ അടയാളമാണ്)." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാൻ അവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി." പിന്നീട് നബി ﷺ എന്നോട് ചോദിച്ചു: "ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീൻ നിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്