Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 49 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഞാൻ ഹൗദ്വിങ്കൽ ഉണ്ടായിരിക്കും. നിങ്ങളിൽ നിന്ന് എൻ്റെ അടുക്കൽ വരുന്നവരെയെല്ലാം ഞാൻ കാണും. എന്നാൽ ചിലരെ എൻ്റെ അടുക്കൽ എത്തുന്നതിന് മുൻപ് പിടികൂടുന്നതാണ്. അപ്പോൾ ഞാൻ പറയും: "എൻ്റെ രക്ഷിതാവേ! (അവർ) എന്നിൽ നിന്നുള്ളവരും, എൻ്റെ ഉമ്മത്തിൽ പെടുന്നവരുമാണ്." അപ്പോൾ പറയപ്പെടും: "താങ്കൾക്ക് ശേഷം അവർ ചെയ്തത് താങ്കൾ അറിഞ്ഞുവെങ്കിൽ?! അല്ലാഹു സത്യം! അവർ (താങ്കൾക്ക് ശേഷം) പിന്തിരിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഹേ ബിലാൽ, ഇസ്‌ലാമിൽ താങ്കൾ പ്രവർത്തിച്ച കർമ്മങ്ങളിൽ വെച്ച് താങ്കൾക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള പ്രവർത്തനം ഏതാണെന്ന് എനിക്ക് പറഞ്ഞുതരിക. കാരണം, സ്വർഗ്ഗത്തിൽ എന്റെ മുന്നിലായി താങ്കളുടെ ചെരിപ്പടി ശബ്ദം ഞാൻ കേട്ടു." അദ്ദേഹം പറഞ്ഞു: "രാവോ പകലോ ആകട്ടെ, എപ്പോഴൊക്കെ ഞാൻ വുദൂഅ് (അംഗശുദ്ധി) എടുത്തിട്ടുണ്ടോ, അപ്പോഴെല്ലാം ആ വുദൂഅ് കൊണ്ട് എനിക്ക് രേഖപ്പെടുത്തപ്പെട്ട അത്രയും (സുന്നത്ത്) ഞാൻ നിസ്കരിക്കാതിരുന്നിട്ടില്ല; ഇതിനേക്കാൾ എനിക്ക് പ്രതീക്ഷയുള്ള മറ്റൊരു കർമ്മവും ഞാൻ ചെയ്തിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്വർഗത്തിൽ നൂറ് പദവികളുണ്ട്; ഓരോ പദവികൾക്കും ഇടയിൽ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളത്ര (അകലമുണ്ട്). ഫിർദൗസ് സ്വർഗത്തിൻ്റെ ഏറ്റവും ഉന്നതമായ പദവിയാണ്. അവിടെ നിന്നാണ് സ്വർഗത്തിലെ നാല് നദികൾ പൊട്ടിയൊഴുകുന്നത്. അതിനും മുകളിലാണ് അർശ് (അല്ലാഹുവിൻ്റെ സിംഹാസനം) ഉള്ളത്. നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് ചോദിക്കുക."
സ്വീകാര്യയോഗ്യമായത് തിർമിദി ഉദ്ധരിച്ചത്
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- ഞങ്ങളോട് പറഞ്ഞു: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! എങ്ങനെയാണ് നിഷേധികൾ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" നബി -ﷺ- പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" ഖതാദഃ (റഹി) പറയുന്നു: "നമ്മുടെ രക്ഷിതാവിൻ്റെ പ്രതാപം തന്നെ സത്യം! ഉറപ്പായും അതെ!"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- രണ്ട് ഖബ്റുകൾക്ക് അരികിലൂടെ ഒരിക്കൽ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ രണ്ടു പേർ ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. (ജനങ്ങളുടെ കണ്ണിൽ) വലിയ ഒരു പാപം കാരണത്താലല്ല അവർ ശിക്ഷപ്പെടുന്നത്. അവരിൽ ഒന്നാമൻ: അവൻ മൂത്രത്തിന്റെ കാര്യത്തിൽ സൂക്ഷ്മത പുലർത്താത്തവനായിരുന്നു. അവരിൽ രണ്ടാമൻ, ഏഷണിയുമായി നടക്കുകയും ചെയ്യുമായിരുന്നു." ശേഷം നബി -ﷺ- ഒരു നനഞ്ഞ ഈന്തപ്പനയോലയുടെ കമ്പ് എടുക്കുകയും, അത് രണ്ടായി പിളർത്തിയ ശേഷം ഓരോന്നും ഓരോ ഖബ്റിന് മേൽ നട്ടുവെക്കുകയും ചെയ്തു. സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്തിനാണ് അങ്ങ് ഇപ്രകാരം ചെയ്തത്?" നബി -ﷺ- പറഞ്ഞു: "അവ രണ്ടും ഉണങ്ങുന്നത് വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഹൗദിലെ പാത്രങ്ങൾ എങ്ങനെയാണ്?" നബി -ﷺ- പറഞ്ഞു: "മുഹമ്മദിൻ്റെ ആത്‌മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആകാശത്തുള്ള നക്ഷത്രങ്ങളുടെയും താരകങ്ങളുടെയും എണ്ണത്തേക്കാളധികം അധികമുണ്ട് ഹൗദ്വിലെ പാത്രങ്ങൾ. ഇരുളു നിറഞ്ഞ, (പൊടികളില്ലാത്ത) തെളിഞ്ഞ രാത്രിയിലെ നക്ഷത്രങ്ങളേക്കാൾ അധികമുണ്ടത്! സ്വർഗത്തിലെ പാത്രങ്ങൾ; അതിൽ നിന്ന് ആരെങ്കിലും കുടിച്ചാൽ പിന്നീട് ഒരിക്കലും അവന് ദാഹിക്കുകയില്ല. സ്വർഗത്തിൽ നിന്ന് രണ്ട് വെള്ളച്ചാലുകൾ ഹൗദ്വിലേക്ക് വന്നു പതിക്കുന്നു; ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ അവന് പിന്നീട് ദാഹിക്കുകയില്ല. ഹൗദ്വിൻ്റെ വീതിക്ക് തുല്യമാണ് അതിൻ്റെ നീളവും. അമ്മാനിനും ഐലക്കുമിടയിലുള്ള ദൂരമുണ്ടായിരിക്കും അത്. അതിലെ വെള്ളം പാലിനേക്കാൾ കടുത്ത വെളുപ്പുള്ളതാണ്. തേനിനേക്കാൾ മധുരമുള്ളതും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ ആദ്യമായി തീർപ്പുകൽപിക്കപെടുന്നത് രക്തം (ചിന്തിയത്) സംബന്ധിച്ചായിരിക്കും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്." മറ്റൊരു നിവേദനത്തിൽ "സൂറത്തുൽ കഹ്ഫിലെ അവസാനത്തെ പത്ത് ആയത്തുകൾ" എന്നാണുള്ളത്.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു