Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 3 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ. നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വുദൂഇൻ്റെ വെള്ളത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുൻപ് അവ കഴുകിക്കൊള്ളട്ടെ; തൻ്റെ കൈ രാപ്പാർത്തത് എവിടെയാണെന്ന് അവനറിയുകയില്ല." മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ കൈകൾ മൂന്ന് തവണ കഴുകാതെ അവ പാത്രത്തിൽ മുക്കരുത്. അവൻ്റെ കൈകൾ രാത്രി എവിടെയായിരുന്നു എന്ന് അവനറിയുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു. ശേഷം തൻ്റെ രണ്ട് കൈപ്പത്തികൾ കൊണ്ടും ശരീരത്തിൻ്റെ സാധ്യമായ ഭാഗങ്ങളിലെല്ലാം അവിടുന്ന് തടവുകയും ചെയ്യുമായിരുന്നു. തല തടവിക്കൊണ്ട് ആരംഭിക്കുകയും, മുഖവും ശരീരത്തിൻ്റെ മുൻഭാഗങ്ങളും തടവുകയും ചെയ്യുമായിരുന്നു അവിടുന്ന്. ഇങ്ങനെ മൂന്ന് തവണ അവിടുന്ന് ചെയ്യാറുണ്ടായിരുന്നു.
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
നബി -ﷺ- ഉറങ്ങാൻ ഉദ്ദേശിച്ചാൽ തന്റെ കൈ തലക്കടിയിൽ വെക്കുകയും എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു: "അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ."
സ്വീകാര്യയോഗ്യമായത് തിർമിദി ഉദ്ധരിച്ചത്