Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 16 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
അദ്ദേഹത്തിൻ്റെ മാതാവ് (അംറഃ) ബിൻത് റവാഹഃ അദ്ദേഹത്തിൻ്റെ പിതാവിനോട് തൻ്റെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷത്തോളം അദ്ദേഹം അതിൽ നിന്ന് പിന്തിനിൽക്കുകയും, പിന്നീട് അപ്രകാരം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ബിൻത് റവാഹഃ പറഞ്ഞു: "എൻ്റെ മകന് സമ്മാനം നൽകുന്നതിന് അല്ലാഹുവിൻ്റെ റസൂൽ -ﷺ- സാക്ഷ്യം വഹിക്കുന്നത് വരെ ഞാൻ തൃപ്തിപ്പെടുകയില്ല." (നുഅ്മാൻ പറയുന്നു:) അങ്ങനെ എൻ്റെ പിതാവ് എൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു. അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇവൻ്റെ ഉമ്മ, റവാഹയുടെ മകൾ അവളുടെ മകന് ഞാൻ നൽകുന്ന സമ്മാനത്തിന് താങ്കൾ സാക്ഷ്യം വഹിക്കണമെന്ന് ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ ബശീർ! ഇവനല്ലാതെ നിനക്ക് വേറെയും മക്കളുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "ഇതു പോലുള്ളത് അവർക്കെല്ലാം നീ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "എങ്കിൽ മറ്റാരെയെങ്കിലും നീ സാക്ഷി നിർത്തിക്കൊള്ളുക!"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു, ഇതിന് ഒന്നിലധികം നിവേദനങ്ങളുണ്ട്.
അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ ആവശ്യപ്പെടുന്നവളെയും നബി (ﷺ) ശപിച്ചിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ഞങ്ങളുടെ ദീനിലും ഞങ്ങളുടെ ബുദ്ധിയിലുമുള്ള കുറവ്." നബി -ﷺ- പറഞ്ഞു: "സ്ത്രീയുടെ സാക്ഷ്യം പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതിയല്ലേ ഉള്ളൂ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ബുദ്ധിയിലുള്ള കുറവ്. (അതോടൊപ്പം) സ്ത്രീകൾ ആർത്തവം സംഭവിച്ചാൽ നിസ്കരിക്കുകയോ നോമ്പെടുക്കാതെയോ ഇരിക്കുന്നില്ലേ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ദീനിലുള്ള കുറവ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു സ്ത്രീയും മരിച്ച വ്യക്തിക്ക് വേണ്ടി മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കരുത്. ഭർത്താവിനു വേണ്ടിയാണെങ്കിൽ ഒഴികെ. (ഭർത്താവ് മരണപ്പെട്ടാൽ) നാല് മാസവും പത്ത് ദിവസവും ഇദ്ദ ഇരിക്കണം. അവൾ ചായം പൂശിയ വസ്ത്രം ധരിക്കരുത്; (തുന്നുന്നതിന് മുൻപേ നിറം പുരട്ടുന്ന) 'അസ്ബ്' വസ്ത്രമൊഴികെ. അവൾ സുറുമയിടരുത്; സുഗന്ധദ്രവ്യങ്ങൾ പുരട്ടുകയുമരുത്; ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുമ്പോൾ 'ഖുസ്തോ' 'അള്ഫാറോ' അൽപ്പം പുരട്ടുന്നത് ഒഴികെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- 'ഖസഅ്' (ഭാഗിക മുണ്ഡനം) വിരോധിച്ചിരിക്കുന്നു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്