ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും
മഹ്മൂദ് ബ്നു ലബീദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- മസ്ജിദുന്നബവി (പരിഷ്കരിച്ചു) നിർമ്മിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങൾക്ക് അത് അനിഷ്ടകരമായിരുന്നു. (പഴയ) രൂപത്തിൽ തന്നെ മസ്ജിദിനെ നിലനിർത്താനായിരുന്നു അവർക്ക് താൽപ്പര്യം. അപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "ആരെങ്കിലും അല്ലാഹുവിനായി ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു സ്വർഗത്തിൽ സമാനമായത് അവന് വേണ്ടി നിർമ്മിക്കും."
أَنَّ عُثْمَانَ بْنَ عَفَّانَ أَرَادَ بِنَاءَ الْمَسْجِدِ فَكَرِهَ النَّاسُ ذَلِكَ، وَأَحَبُّوا أَنْ يَدَعَهُ عَلَى هَيْئَتِهِ، فَقَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ بَنَى مَسْجِدًا لِلهِ بَنَى اللهُ لَهُ فِي الْجَنَّةِ مِثْلَهُ».
നബി -ﷺ- യുടെ മസ്ജിദ് പുനർ നിർമ്മിക്കുകയും, ആദ്യത്തേതിനേക്കാൾ നല്ല രൂപത്തിൽ നിർമ്മാണം നടത്താനും ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- തീരുമാനിച്ചപ്പോൾ ജനങ്ങൾക്ക് അതിൽ താൽപ്പര്യമുണ്ടായിരുന്നില്ല. നബി -ﷺ- യുടെ കാലത്തുള്ളതിൽ നിന്ന് വ്യത്യാസപ്പെടുത്തി കൊണ്ടായിരിക്കും പുതിയ നിർമ്മാണം ഉണ്ടാവുക എന്നതായിരുന്നു അവരുടെ എതിർപ്പിൻ്റെ കാരണം. ആദ്യത്തെ നിർമ്മിതി മൺകട്ടകൾ കൊണ്ടായിരുന്നു; മേൽക്കൂരയാകട്ടെ ഈന്തപ്പനയോലകൾ കൊണ്ടും. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിർമ്മാണത്തിന് കല്ലും കുമ്മായവും ഉപയോഗിക്കാം എന്നായിരുന്നു തീരുമാനിച്ചത്. ജനങ്ങളുടെ എതിർപ്പ് കണ്ടപ്പോൾ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- അവരോട് നബി -ﷺ- യിൽ നിന്ന് കേട്ട ഹദീഥ് പറഞ്ഞു കൊടുത്തു: "ആരെങ്കിലും അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് -ലോകമാന്യമോ പ്രശസ്തിയോ ഉദ്ദേശിക്കാതെ- ഒരു മസ്ജിദ് നിർമ്മിച്ചാൽ അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതിഫലം തന്നെ അവന് നൽകുന്നതാണ്. സ്വർഗത്തിൽ സമാനമായ ഒരു ഭവനം അല്ലാഹു അവന് വേണ്ടിയും നിർമ്മിക്കും എന്നതാണത്."
...:
മസ്ജിദ് നിർമ്മിക്കാനുള്ള പ്രോത്സാഹനവും, അതിലുള്ള ശ്രേഷ്ഠതയും.
മസ്ജിദ് നിർമ്മിക്കുന്ന പ്രതിഫലത്തിൽ മസ്ജിദ് വികസിപ്പിക്കുന്നതും അതിൻ്റെ നിർമ്മാണം പുതുക്കുന്നതും ഉൾപ്പെടും.
എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന് നിഷ്കളങ്കമാക്കി കൊണ്ട് ഇഖ്ലാസ് കാത്തുസൂക്ഷിക്കുന്നതിൻ്റെ പ്രാധാന്യം.
സ്വഹീഹുൽ ബുഖാരി (1/ 97) (450).
സ്വഹീഹ് മുസ്ലിം (4/ 2287) (533).
കൂടുതൽ (4)
المفهم لما أشكل من تلخيص كتاب مسلم (2/ 131).
شرح النّووي على مسلم (5/14).
التوضيح لشرح الجامع الصحيح (5/537).
البحر المحيط الثجاج في شرح صحيح الإمام مسلم بن الحجاج (12/ 171).