വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്‌ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"വിൽക്കുമ്പോഴും വാങ്ങുമ്പോഴും കടം തിരിച്ചു ചോദിക്കുമ്പോഴും വിട്ടുവീഴ്‌ച പുലർത്തുന്ന ഒരാൾക്ക് അല്ലാഹു കാരുണ്യം ചൊരിയട്ടെ."
«رَحِمَ اللهُ رَجُلًا سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى».
കച്ചവടത്തിൽ എളുപ്പവും ഔദാര്യവും കാത്തുസൂക്ഷിക്കുന്നവർക്ക് വേണ്ടി നബി -ﷺ- കാരുണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. വസ്തു വാങ്ങുന്നവനോട് വിലയുടെ കാര്യത്തിൽ കടുപ്പം കാണിക്കാതിരിക്കുകയും, നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. ഇതു പോലെ ഒരാളിൽ നിന്ന് വസ്തു വാങ്ങുമ്പോൾ അവൻ്റെ വസ്തുവിൻ്റെ വില പറ്റെ കുറക്കാതിരിക്കുകയും, വിൽപ്പനവസ്തുവിൻ്റെ വില ഇടിക്കാതിരിക്കുന്നതും സൗമ്യതയുടെ ഭാഗമാണ്. അവന് കിട്ടാനുള്ള കടം തിരിച്ചു ചോദിക്കുമ്പോൾ ഔദാര്യവും ലാളിത്യവും ഉദാരതയും പുലർത്തുന്നതും ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ. ദരിദ്രരോടും ആവശ്യക്കാരോടും അവനൊരിക്കലും കാഠിന്യം പുലർത്തരുത്. മറിച്ച് സൗമ്യതയോടെയും അലിവോടെയും അവരോട് ആവശ്യപ്പെടുക. പ്രയാസമുള്ളവന് അവധി നീട്ടിക്കൊടുക്കുകയും ചെയ്യുക.
...:
മനുഷ്യർക്കിടയിലുള്ള ബന്ധങ്ങൾ നല്ലവിധത്തിൽ കാത്തുസൂക്ഷിക്കുക എന്നത് ഇസ്‌ലാമിക നിയമങ്ങളുടെ പൊതുലക്ഷ്യങ്ങളിൽ പെട്ടതാണ്.
മനുഷ്യർക്കിടയിലെ ഇടപാടുകളിലും കച്ചവടങ്ങളിലും മറ്റുമെല്ലാം ഉന്നതമായ സ്വഭാവഗുണങ്ങൾ പുലർത്താനുള്ള പ്രേരണയും പ്രോത്സാഹനവും.
സ്വഹീഹുൽ ബുഖാരി (3/ 57) (2076).
കൂടുതൽ (7)
نزهة المتقين (2/ 944).
كنوز رياض الصالحين.
لمجموعة من الباحثين (16/ 386).
منار القاري.
لحمزة محمد قاسم (3/ 258).
شرح رياض الصالحين.
لابن عثيمين (5/ 405).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
4 ഗ്രന്ഥങ്ങൾകൂടുതൽ (4)
- المنتقى من المتجر الرابح في ثواب العمل الصالح - المعتمدالمنتقى من المتجر الرابح في ثواب العمل الصالح“رحم الله رجلا سمحا إذا باع، وإذا اشترى، وإذا اقتضى”.
- رياض الصالحينرياض الصالحين مع فوائد وهدايات - 6«رَحمَ اللهُ رَجُلاً سَمْحاً إذَا باع، وإذا اشْتَرَىٰ، وإذَا اقْتَضَىٰ».
- مجموعة زاد التربية الإسلامية (3)، والسيرة النبوية (3)التربية الإٍسلامية -3- «رَحِمَ اﷲُ رَجُلًا سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى»
- نبراس طالب (1)1«رَحِمَ اللهُ رَجُلًا سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى»