Skip to content

ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:

"ഏറ്റവും ശ്രേഷ്ഠമായ ദിക്ർ (സ്തുതികീർത്തനം) 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന വാക്കാണ്. ഏറ്റവും ശ്രേഷ്ഠമായ ദുആ (പ്രാർത്ഥന) 'അൽഹംദുലില്ലാഹ്' (അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും) എന്ന വാക്കാണ്."

«أَفْضَلُ الذِّكْرِ: لَا إِلَهَ إِلَّا اللهُ، وَأَفْضَلُ الدُّعَاءِ: الْحَمْدُ لِلهِ».

(തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, ഇബ്നു മാജ)
ഹസൻ(നല്ലത്)
വിശദീകരണം

ഏറ്റവും ശ്രേഷ്ഠമായ സ്തുതികീർത്തനം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കാണെന്നും, ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന 'അൽഹംദുലില്ലാഹ്' എന്ന വാക്കാണെന്നും നബി -ﷺ- നമ്മെ അറിയിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിൻ്റെ അർത്ഥം. അൽഹംദുലില്ലാഹ് എന്നാൽ അല്ലാഹുവാണ് സർവ്വ അനുഗ്രഹങ്ങൾ നൽകിയവൻ എന്നും, അവൻ എല്ലാ പൂർണ്ണതകൾ കൊണ്ടും മനോഹാരിത കൊണ്ടും വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ളവനാണെന്നും അംഗീകരിക്കലാണ്.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന തൗഹീദിൻ്റെ വചനം കൊണ്ട് അല്ലാഹുവിനെ സ്‌മരിക്കുന്നത് അധികരിപ്പിക്കുകയും, 'ഹംദിലൂടെ' അവനെ ദുആ ചെയ്യുന്നത് അധികരിപ്പിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം.

പരിശോധകൻ

സുനനുത്തിർമിദി (5/ 393) (3383).

കൂടുതൽ (4)

نزهة المتقين شرح رياض الصالحين.

لمصطفى الخِن وغيره (2/ 984).

زاد المعاد في هدي خير العباد.

ابن قيم الجوزية (1/ 36).