Skip to content
الأعرَاف /

ആയത്ത് 163

7 : 163

ആയത്ത് 163 of الأعرَاف (7 : 163). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

الأعرَاف ആയത്തുകൾ 206
7 : 163

وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ

കടല്‍ത്തീരത്ത് സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) സബ്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ സബ്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് സബ്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു.

Explanation & meanings · 1
  1. മത്സ്യബന്ധനം ഉള്‍പ്പെടെയുളള ജോലികളൊന്നും ശനിയാഴ്ച ചെയ്യരുതെന്ന് അവര്‍ക്ക് വിലക്കുണ്ടായിരുന്നു. അന്നായിരുന്നു കടലില്‍ ധാരാളം മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മറ്റു ദിവസങ്ങളില്‍ കിട്ടാനില്ലായിരുന്നു. ഇത് അല്ലാഹുവിൻ്റെ ഒരു പരീക്ഷയായിരുന്നു. അതില്‍ അവര്‍ പരാജയപ്പെട്ടു.