Skip to content
سَبإ /

ആയത്ത് 23

34 : 23

ആയത്ത് 23 of سَبإ (34 : 23). This page carries the verse in the Uthmani script with a translation of its meaning, at a stable URL that can be cited on its own.

سَبإ ആയത്തുകൾ 54
സൂറത്ത് · سَبإ
മലയാളം · Kunhi
34 : 23

وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنۡ أَذِنَ لَهُۥۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُواْ مَاذَا قَالَ رَبُّكُمۡۖ قَالُواْ ٱلۡحَقَّۖ وَهُوَ ٱلۡعَلِيُّ ٱلۡكَبِيرُ

ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന്. അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്.‌) അവന്‍ ഉന്നതനും മഹാനുമാകുന്നു.

Explanation & meanings · 2
  1. അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടണമെങ്കില്‍ ശുപാര്‍ശകന് ശുപാര്‍ശ ചെയ്യാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചിരിക്കണം. ആരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യാമെന്നതും അല്ലാഹുവിന്റെ അനുവാദത്തെ ആശ്രയിച്ചായിരിക്കും.
  2. അല്ലാഹു സംസാരിക്കുകയും ആകാശവാസികളായ മലക്കുകൾ റബ്ബിന്റെ സംസാരം കേൾക്കുകയും ചെയ്‌താൽ അവർക്ക് ഉൾക്കിടിലം അനുഭവപ്പെടും. അല്ലാഹുവിന്റെ സംസാരത്തിന്റെ ഗാംഭീര്യം കൊണ്ടാണത്. ഒരു തരം ബോധക്ഷയം മലക്കുകളെ പിടികൂടും. ശേഷം അവരുടെ ഹൃദയത്തിലെ ഭീതി നീങ്ങിയാൽ അവർ പരസ്പരം ചോദിക്കുന്ന ചോദ്യമാണ് ഈ ആയത്തിൽ പരാമർശിക്കുന്നത്.