33 : 32
يَٰنِسَآءَ ٱلنَّبِيِّ لَسۡتُنَّ كَأَحَدٖ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيۡتُنَّۚ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِي فِي قَلۡبِهِۦ مَرَضٞ وَقُلۡنَ قَوۡلٗا مَّعۡرُوفٗا
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.
Explanation & meanings · 1
- പരപുരുഷന്മാരോട് സംസാരിക്കുമ്പോള്‍ സ്ത്രീകൾ മാന്യതയുടെ ഉത്തമോദാഹരണങ്ങളായി വര്‍ത്തിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്നു. മനസ്സുകളില്‍ മോഹം ജനിപ്പിക്കുന്ന സ്‌നേഹമസൃണമായ വാക്കുകള്‍ ഉപേക്ഷിക്കാന്‍ അവരെ ഉപദേശിക്കുന്നു.