18 : 51
۞ مَّآ أَشۡهَدتُّهُمۡ خَلۡقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَا خَلۡقَ أَنفُسِهِمۡ وَمَا كُنتُ مُتَّخِذَ ٱلۡمُضِلِّينَ عَضُدٗا
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.
Explanation & meanings · 1
- അല്ലാഹുവിന് ഒരു സഹായിയുടെയും ആവശ്യമില്ല. വഴിപിഴപ്പിക്കുന്ന പിശാചുക്കളെ അല്ലാഹു സഹായികളായി സ്വീകരിക്കുന്ന പ്രശ്‌നമേയില്ല.