Skip to content
هُود /

ആയത്ത് 54

11 : 54
هُود ആയത്തുകൾ 123
സൂറത്ത് · هُود
മലയാളം · Kunhi
11 : 54

إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ

ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്‌. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക.

Explanation & meanings · 1
  1. ഹൂദ് നബി(عليه السلام)ക്ക് ഏതോ ദൈവത്തിൻ്റെ 'കുരുത്തക്കേട്' തട്ടിയതാണെന്നും, അതുകൊണ്ടാണ് അദ്ദേഹം അവര്‍ക്ക് പരിചയമില്ലാത്ത എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ആയിരുന്നു ബഹുദൈവാരാധകരായ നാട്ടുകാരുടെ കണ്ടുപിടുത്തം.