Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 76 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഞങ്ങൾ പ്രായപൂർത്തിയടുത്ത ശക്തരായ യുവാക്കളായിരിക്കെ നബിയോടൊപ്പം (ﷺ) (ജീവിച്ചവരാണ്). ഖുർആൻ പഠിക്കുന്നതിന് മുമ്പ് ഞങ്ങൾ ഈമാൻ (വിശ്വാസം) പഠിക്കുകയാണ് ചെയ്തത്. പിന്നീട് ഞങ്ങൾ ഖുർആൻ പഠിക്കുകയും, അങ്ങനെ അത് (ഖുർആൻ) മുഖേന ഞങ്ങൾക്ക് ഈമാൻ വർദ്ധിക്കുകയും ചെയ്തു."
സ്വീകാര്യയോഗ്യമായത് ഇബ്നു മാജഃ ഉദ്ധരിച്ചത്
"ആരെങ്കിലും മൂന്ന് ജുമുഅഃകൾ അലംഭാവത്തോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)
التصنيف الشرعيفضل يوم وصلاة الجمعة
നബി -ﷺ- തൻ്റെ ഇടതു കയ്യിൽ പട്ടും, വലതുകയ്യിൽ സ്വർണ്ണവും എടുത്തു. എന്നിട്ട് അവ ഉയർത്തിക്കാട്ടി കൊണ്ട് പറഞ്ഞു: "ഇവ രണ്ടും എൻ്റെ ഉമ്മത്തിലെ പുരുഷന്മാർക്ക് നിഷിദ്ധവും, സ്ത്രീകൾക്ക് അനുവദനീയവുമാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, നസാഈ, ഇബ്നുമാജഃ)
التصنيف الشرعياللباس والزينة
"ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
ഹസൻ(നല്ലത്) (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
التصنيف الشرعيالأذكار للأمور العارضة
"സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
التصنيف الشرعيحكم الأمر بالمعروف والنهي عن المنكر
"നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ."
ഹസൻ(നല്ലത്) (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)
التصنيف الشرعيأحكام القرآن والمصاحف، الغسل
ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."
കുറ്റമറ്റതും സ്വീകാര്യയോഗ്യമായതും (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
التصنيف الشرعيالأخلاق الحميدة، أعمال القلوب، ذم المعاصي، صفات الجنة والنارموضوعات الحديثالزنا، اللواط، حفظ اللسان، حسن الخلق، التقوىمحاور التعريف بالإسلاممحاسن الأخلاق
നബി -ﷺ- യുടെ അടുത്തേക്കുള്ള ബനുൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധിയായിരുന്നു ഞാൻ -അല്ലെങ്കിൽ ബനൂൽ മുന്തഫിഖ് ഗോത്രത്തിന്റെ പ്രതിനിധി സംഘത്തിൽ ഞാൻ ഉണ്ടായിരുന്നു-. അദ്ദേഹം പറയുന്നു: ഞങ്ങൾ നബി -ﷺ- യുടെ അടുത്ത് എത്തിയപ്പോൾ അവിടുത്തെ വീട്ടിൽ കണ്ടില്ല. വിശ്വാസികളുടെ മാതാവ് ആഇശാ -رَضِيَ اللَّهُ عَنْهَا- യാണ് അവിടെ ഉണ്ടായിരുന്നത്. അവർ ഞങ്ങൾക്ക് വേണ്ടി 'ഖസീറ' ഉണ്ടാക്കാൻ കൽപ്പിക്കുകയും, അങ്ങനെ അത് ഞങ്ങൾക്കായി പാചകം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഞങ്ങൾക്ക് ഈന്തപ്പഴങ്ങളുള്ള ഒരു തളിക കൊണ്ടുവന്നു. ശേഷം നബി -ﷺ- വന്നപ്പോൾ അവിടുന്ന് ഞങ്ങളോട് ചോദിച്ചു: "നിങ്ങൾക്ക് വല്ലതും ലഭിച്ചോ? അതല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി (ഭക്ഷണത്തിന്) വല്ലതും പറഞ്ഞിരുന്നോ?" ഞങ്ങൾ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ." അദ്ദേഹം (ലഖീത്വ്) പറയുന്നു: അങ്ങനെ ഞങ്ങൾ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ, ഒരു ആട്ടിടയൻ തന്റെ ആടുകളെ തൊഴുത്തിലേക്ക് തെളിച്ചുവന്നു. കൂടെ ഒച്ചവെക്കുന്ന ഒരു ആട്ടിൻകുട്ടിയും ഉണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: "ഹേ മനുഷ്യാ! (ആട്) എന്താണ്/എത്രയാണ് പ്രസവിച്ചത്?" അവൻ പറഞ്ഞു: "ഒരു ആട്ടിൻകുട്ടിയെ." അവിടുന്ന് പറഞ്ഞു: "എങ്കിൽ അതിന് പകരം നമുക്ക് വേണ്ടി ഒരു ആടിനെ അറുക്കുക." പിന്നീട് അവിടുന്ന് പറഞ്ഞു: "ഞങ്ങൾ താങ്കൾക്ക് വേണ്ടി അതിനെ അറുത്തതാണെന്ന് വിചാരിക്കേണ്ട. നമുക്ക് നൂറ് ആടുകളുണ്ട്; ആടുകളുടെ എണ്ണം അതിൽ കൂടുതലാകാൻ നാം ആഗ്രഹിക്കുന്നില്ല. അതിനാൽ, ആട്ടിടയൻ ഒരു ആടിൻ്റെ പ്രസവമെടുത്താൽ, ഞങ്ങൾ അതിനുപകരമായി ഒരു ആടിനെ അറുക്കാറുണ്ട്." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എനിക്കൊരു ഭാര്യയുണ്ട്; അവളുടെ നാവിന് ഒരു കുഴപ്പമുണ്ട് —അതായത് അശ്ലീലം സംസാരിക്കും—." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളെ വിവാഹമോചനം ചെയ്യുക." ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അവൾ എന്നോടൊപ്പം കാലങ്ങളായി. അവളിൽ നിന്ന് എനിക്ക് കുട്ടികളുമുണ്ട്." അവിടുന്ന് പറഞ്ഞു: "എങ്കിൽ അവളോട് കൽപ്പിക്കുക —അഥവാ അവളെ ഉപദേശിക്കുക—. അവളിൽ നന്മയുണ്ടെങ്കിൽ അവൾ കൽപ്പിച്ചത് പ്രകാരം ചെയ്യും. നിന്റെ അടിമയെ അടിക്കുന്നത് പോലെ നിന്റെ ഭാര്യയെ നീ അടിക്കരുത്." അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, വുദൂഇനെക്കുറിച്ച് എനിക്ക് പറഞ്ഞുതരേണമേ." അവിടുന്ന് പറഞ്ഞു: "വുദൂഅ് നീ പൂർണ്ണമായി നിർവ്വഹിക്കുക! വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും, മൂക്കിൽ വെള്ളം കയറ്റി ശക്തിയായി ചീറ്റുകയും ചെയ്യുക; നോമ്പുകാരനല്ലെങ്കിൽ."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ)
التصنيف الشرعيسنن وآداب الوضوء