Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 54 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."
സ്വീകാര്യയോഗ്യമായത് (ഇമാം അഹ്മദ്, തിർമിദി, നസാഈ, ഇബ്നുമാജഃ)
"അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവർത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ!"
സ്വീകാര്യയോഗ്യമായത് (ഇബ്നു മാജഃ, അഹ്‌മദ്)
"മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, ഇബ്നുമാജഃ, അഹ്‌മദ്)
"രണ്ട് മുസ്‌ലിംകളായ വ്യക്തികൾ പരസ്പരം കണ്ടുമുട്ടുകയും, ശേഷം ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുൻപ് അവർക്ക് രണ്ടു പേർക്കും പൊറുത്തു നൽകപ്പെടാതിരിക്കില്ല."
ഹദീഥിൻ്റെ എല്ലാ നിവേദനങ്ങളും പരിഗണിച്ചു കൊണ്ട് സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
"നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം"
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
"നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ള നിറമുള്ളവ നിങ്ങൾ ധരിക്കുക; നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് അതാണ്. നിങ്ങളിൽ മരണപ്പെടുന്നവരെ അതിൽ നിങ്ങൾ കഫൻ ധരിപ്പിക്കുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, ഇബ്നു മാജഃ)
"നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അവൻ നിങ്ങൾക്ക് ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു; നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
"പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവനുള്ളത് നരകമാണ്! നരകമാണ്!"
സ്വീകാര്യയോഗ്യമായത് ഇബ്നു മാജഃ ഉദ്ധരിച്ചത്