Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"തീർച്ചയായും ദുർമന്ത്രങ്ങളും ഉറുക്കുകളും തിവലത്തും ശിർകാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, ഇബ്നുമാജഃ, അഹ്മദ്)
"ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന്നു തവണ നബി -ﷺ- അക്കാര്യം പറഞ്ഞു. (ശേഷം ഇബ്നു മസ്ഊദ് പറയുന്നു) നമ്മിൽ ഒരാളും അത് വന്നു പോകാത്തവരായില്ല; എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അവൻ അതിനെ ഇല്ലാതെയാക്കുന്നതാണ്.
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനായി പോയി. അപ്പോഴാണ് ഞങ്ങൾ ഒരു ചെറിയ പക്ഷിയെ കണ്ടത്; അതിൻ്റെ കൂടെ രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞങ്ങൾ അതിൻ്റെ ആ രണ്ട് കുഞ്ഞുങ്ങളെ എടുത്തു. അപ്പോൾ ആ പക്ഷി ചിറകുകൾ അടിച്ചു വിഷമം കാണിച്ചു. നബി -ﷺ- തിരിച്ചെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "ഈ പക്ഷിയെ അതിന്റെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് വിഷമിപ്പിച്ചത് ആരാണ്? അതിന്റെ കുഞ്ഞുങ്ങളെ അതിന് തിരികെ നൽകുക." അവിടുന്ന് ഞങ്ങൾ തീ വെച്ച് കരിച്ച ഒരു ഉറുമ്പിൻ കൂട് കണ്ടപ്പോൾ ഞങ്ങളോട് ചോദിച്ചു: "ഇത് കത്തിച്ചത് ആരാണ്?" ഞങ്ങൾ പറഞ്ഞു: "ഞങ്ങളാണ്." അവിടുന്ന് പറഞ്ഞു: "തീയുടെ രക്ഷിതാവിനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ പാടില്ല."
സ്വീകാര്യയോഗ്യമായത് അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്: "തീർച്ചയായും സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അവനോട് നാം സഹായം തേടുകയും, പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും നാം അവനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു നേർവഴിയിലാക്കിയാൽ അവനെ വഴികേടിലാക്കാൻ ആരുമില്ല. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു." (നിസാഅ്: 1) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌." (ആലു ഇംറാൻ: 102) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു." (അഹ്സാബ്: 70-71)
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)