Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 13 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! മർയമിൻ്റെ പുത്രൻ നീതിമാനായ ഒരു ഭരണകർത്താവായി നിങ്ങളിലേക്ക് ഇറങ്ങിവരാറായിരിക്കുന്നു. അങ്ങനെ അദ്ദേഹം കുരിശ് തകർക്കുകയും, പന്നിയെ കൊല്ലുകയും, ജിസ്‌യ അവസാനിപ്പിക്കുകയും ചെയ്യും. അപ്പോൾ സ്വീകരിക്കാൻ ആരുമില്ലാത്തവിധം ധനം കവിഞ്ഞൊഴുകുകയും ചെയ്യും".
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു മുസ്‌ലിം അവൻ്റെ ഖബ്റിൽ ചോദ്യം ചെയ്യപ്പെട്ടാൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന കാര്യം സാക്ഷ്യം വഹിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ ഇപ്രകാരം പറഞ്ഞതിൻ്റെ താൽപര്യം അതാണ്. "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരെ അല്ലാഹു സ്ഥൈര്യമുള്ള വചനം കൊണ്ട് ഉറപ്പിച്ചു നിർത്തുന്നതാണ്; ഇഹലോകജീവിതത്തിലും പാരത്രിക ജീവിതത്തിലും." (ഇബ്രാഹീം: 27)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സമയം ചുരുങ്ങുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ ഒരു വർഷം ഒരു മാസം പോലെയും, ഒരു മാസം ഒരു ആഴ്ച്ച പോലെയും, ഒരു ആഴ്ച്ച ഒരു ദിവസം, ഒരു ദിവസം ഒരു നാഴിക പോലെയും, ഒരു നാഴിക ഈന്തപ്പനയോല കത്തിത്തീരുന്നയത്ര സമയം പോലെയുമാകും."
സ്വീകാര്യയോഗ്യമായത് അഹ്മദ് ഉദ്ധരിച്ചത്
നബി -ﷺ- (ഒരിക്കൽ) ഒരു കാര്യം ഉണർത്തി. അവിടുന്ന് പറഞ്ഞു: "വിജ്ഞാനം ഇല്ലാതെയാകുമ്പോഴാണ് അതുണ്ടാവുക." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് വിജ്ഞാനം ഇല്ലാതെയാവുക; ഞങ്ങളാകട്ടെ ഖുർആൻ പഠിക്കുകയും ഞങ്ങളുടെ മക്കളെ അത് പഠിപ്പിക്കുകയും, അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും അങ്ങനെ അന്ത്യനാൾ വരെ തുടരുകയും ചെയ്യുമെന്നിരിക്കെ?!" നബി -ﷺ- പറഞ്ഞു: "സിയാദ്! കഷ്‌ടം! മദീനയിലെ ഏറ്റവും വിജ്ഞാനമുള്ള ഒരാളായാണ് ഞാൻ നിന്നെ കണ്ടിരുന്നത്! ഈ യഹൂദരും നസ്വാറാക്കളും തൗറാത്തും ഇഞ്ചീലും വായിക്കുന്നില്ലേ?! എന്നിട്ട് അവ രണ്ടിലുമുള്ള എന്തെങ്കിലുമൊരു കാര്യം അവർ പ്രാവർത്തികമാക്കുന്നുണ്ടോ?!"
സ്വഹീഹുൻ ലി ഗൈരിഹി (മറ്റ് റിപ്പോർട്ടുകളുടെ പിൻബലത്താൽ സ്വീകാര്യയോഗ്യമായത്) ഇബ്നു മാജഃ ഉദ്ധരിച്ചത്
"(മരിച്ച വ്യക്തിയുടെ) ജനാസഃ വെക്കപ്പെടുകയും, ആളുകൾ തങ്ങളുടെ പിരടികളിൽ അവ വഹിക്കുകയും ചെയ്താൽ... ആ ജനാസഃ സൽകർമ്മിയുടേത് ആയിരുന്നെങ്കിൽ അത് പറയും: എന്നെ നിങ്ങൾ വേഗം മുന്നോട്ടു കൊണ്ടു പോകുവിൻ! അത് സൽകർമ്മിയല്ലാത്ത ഒരാളുടേതാണെങ്കിൽ 'തൻ്റെ നാശമേ! എങ്ങോട്ടാണ് തന്നെ കൊണ്ടു പോകുന്നത്?!" എന്നിങ്ങനെ അത് പറയും. എല്ലാ വസ്തുക്കളും അതിൻ്റെ ശബ്ദം കേൾക്കും; മനുഷ്യരൊഴികെ. മനുഷ്യൻ അത് കേട്ടിരുന്നെങ്കിൽ അവൻ ബോധരഹിതനായി വീഴുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്