Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 21 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"അല്ലാഹു ഒരു ദാസനെ ഇഷ്ടപ്പെട്ടാൽ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നീയും അവനെ ഇഷ്ടപ്പെടുക.' അപ്പോൾ ജിബ്‌രീൽ അവനെ ഇഷ്ടപ്പെടും. പിന്നീട് അദ്ദേഹം ആകാശത്ത് വിളംബരം ചെയ്യും: "തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു, അതിനാൽ നിങ്ങളും അവനെ ഇഷ്ടപ്പെടുക.: അപ്പോൾ ആകാശത്തുള്ളവരെല്ലാം അവനെ ഇഷ്ടപ്പെടും. പിന്നീട് ഭൂമിയിൽ അവന് സ്വീകാര്യത നൽകപ്പെടും. അല്ലാഹു ഒരു അടിമയെ വെറുത്താൽ അവൻ ജിബ്‌രീലിനെ വിളിച്ചു കൊണ്ട് പറയും: 'ഞാൻ ഇന്ന വ്യക്തിയെ വെറുക്കുന്നു, അതിനാൽ നീയും അവനെ വെറുക്കുക.' അപ്പോൾ ജിബ്‌രീൽ അവനെ വെറുക്കും. പിന്നീട് ആകാശത്തുള്ളവരോട് വിളംബരം ചെയ്യും: 'തീർച്ചയായും അല്ലാഹു ഇന്ന വ്യക്തിയെ വെറുക്കുന്നു. അതിനാൽ നിങ്ങളും അവനെ വെറുക്കുക.' അപ്പോൾ അവരെല്ലാം അവനെ വെറുക്കും. പിന്നീട് ഭൂമിയിൽ അവന് വെറുപ്പ് നിശ്ചയിക്കപ്പെടും."
സ്വീകാര്യയോഗ്യമായത് സ്വഹീഹ് മുസ്ലിം
"തീർച്ചയായും അല്ലാഹു അതിക്രമിക്ക് അവധിനീട്ടി നൽകിക്കൊണ്ടിരിക്കും; അവസാനം അവനെ പിടികൂടുമ്പോൾ അവനെ വിടുന്നതല്ല." ശേഷം നബി -ﷺ- (സൂറത്തു ഹൂദിലെ 102 -ാം വചനം) പാരായണം ചെയ്തു: "വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻ്റെ രക്ഷിതാവിൻ്റെ പിടുത്തം അപ്രകാരമാകുന്നു. അവൻ്റെ പിടുത്തം നോവേറിയതും കഠിനവും തന്നെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഇഹലോകത്ത് ഒരാൾ മറ്റൊരാളെ മറച്ചു പിടിച്ചാൽ അല്ലാഹു പരലോകത്ത് അവനെയും മറച്ചു പിടിക്കാതിരിക്കില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ അടിമക്ക് എന്നെ കുറിച്ചുള്ള ധാരണയിലാണ് ഞാനുണ്ടാവുക. അവൻ എന്നെ സ്മരിക്കുമ്പോഴെല്ലാം ഞാൻ അവനോടൊപ്പമുണ്ടാകും. അവൻ്റെ മനസ്സിൽ അവൻ എന്നെ സ്മരിച്ചാൽ ഞാൻ അവനെയും സ്മരിക്കുന്നതാണ്. അവൻ ഒരു കൂട്ടമാളുകൾക്കിടയിൽ എന്നെ സ്മരിച്ചാൽ അതിനേക്കാൾ നല്ല ഒരു സംഘത്തിൽ ഞാൻ അവനെ സ്മരിക്കുന്നതാണ്. അവൻ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കുന്നതാണ്. അവൻ എന്നിലേക്ക് ഒരു മുഴം അടുത്താൽ ഞാൻ അവനിലേക്ക് ഒരു 'ബാഅ്' അടുക്കുന്നതാണ്. അവൻ എന്നിലേക്ക് നടന്നു വന്നാൽ ഞാൻ അവനിലേക്ക് ഓടിച്ചെല്ലുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നമ്മുടെ രക്ഷിതാവ് രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളവേളയിൽ, എല്ലാ രാത്രികളിലും (ഭൂമിയോട്) ഏറ്റവുമടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്നതാണ്. അവൻ പറയും: "എന്നോട് പ്രാർത്ഥിക്കുന്നവൻ ആരുണ്ട്; അവന് ഞാൻ ഉത്തരം നൽകാം? എന്നോട് ചോദിക്കുന്നവൻ ആരുണ്ട്; ഞാൻ അവൻ്റെ ആവശ്യം നൽകാം. എന്നോട് പാപമോചനം തേടുന്നവൻ ആരുണ്ട്; ഞാൻ അവന് പൊറുത്തു നൽകാം."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്