Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 1 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

ഖുഫ്ഫകളുടെ (തുകൽ പാദരക്ഷകൾ) മേൽ തടവുന്നതിനെക്കുറിച്ച് ചോദിക്കാൻ വേണ്ടി ഞാൻ സ്വഫ്‌വാനു ബ്നു അസ്സാൽ അൽ-മുറാദിയുടെ അടുക്കൽ ചെന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "സിർറ്, നീ എന്തിനാണ് വന്നത്?" ഞാൻ പറഞ്ഞു: "വിജ്ഞാനം തേടിക്കൊണ്ട്." അപ്പോൾ അദ്ദേഹം പറഞ്ഞു: "വിജ്ഞാനം തേടുന്നവരോടുള്ള തൃപ്തി കാരണത്താൽ മലക്കുകൾ അവർക്ക് വേണ്ടി തങ്ങളുടെ ചിറകുകൾ താഴ്ത്തിക്കൊടുക്കും." അപ്പോൾ ഞാൻ പറഞ്ഞു: "മലമൂത്ര വിസർജ്ജനത്തിന് ശേഷം ഖുഫ്ഫകളുടെ മേൽ തടവുന്നതിനെക്കുറിച്ച് എൻ്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു. താങ്കൾ നബി (ﷺ) യുടെ സ്വഹാബികളിൽപ്പെട്ട ഒരാളാണ്. അതിനാൽ, അവിടുന്ന് ഇക്കാര്യത്തിൽ വല്ലതും പറയുന്നത് കേട്ടിട്ടുണ്ടോ എന്ന് ചോദിക്കാനാണ് ഞാൻ വന്നത്." അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. യാത്രയിലായിരിക്കുമ്പോൾ മൂന്ന് രാവും പകലും മലമൂത്ര വിസർജ്ജനം, ഉറക്കം പോലുള്ളവ (ചെറിയ അശുദ്ധി സംഭവിച്ചാൽ) ഞങ്ങളുടെ ഖുഫ്ഫകൾ അഴിക്കേണ്ടതില്ലെന്ന് അവിടുന്ന് കൽപ്പിക്കുമായിരുന്നു; ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായാൽ ഒഴികെ." അപ്പോൾ ഞാൻ ചോദിച്ചു: "സ്‌നേഹത്തെ സംബന്ധിച്ച് അവിടുന്ന് വല്ലതും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ, ഞങ്ങൾ നബി (ﷺ) യോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങൾ അവിടുത്തെ അടുക്കൽ ഇരിക്കുമ്പോൾ, ഒരു അഅ്റാബി (ഗ്രാമീണ അറബി) വളരെ ഉച്ചത്തിലുള്ള ശബ്ദത്തിൽ 'ഹേ മുഹമ്മദ്' എന്ന് വിളിച്ചു. അപ്പോൾ നബി (ﷺ) അദ്ദേഹത്തിന്റെ ശബ്ദത്തിന് സമാനമായ രീതിയിൽ 'ദാ വരുന്നു' എന്ന് മറുപടി നൽകി. ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: 'നിനക്കെന്താണ് പറ്റിയത്! നീ നിന്റെ ശബ്ദം താഴ്ത്തുക. നീ നബിയുടെ (ﷺ) അടുത്താണ്; (ഇവിടെ ശബ്ദമുയർത്തൽ) വിലക്കപ്പെട്ടതാണ്.)അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹു സത്യം, ഞാൻ ശബ്ദം താഴ്ത്തുന്ന പ്രശ്നമില്ല.' ശേഷം അഅ്റാബി ചോദിച്ചു: 'ഒരാൾ ഒരു കൂട്ടരെ സ്നേഹിക്കുന്നു; എന്നാൽ അവരുടെ നിലയിൽ ഇതുവരെ എത്തിയിട്ടില്ലെങ്കിൽ (എന്താണ് അവൻ്റെ സ്ഥിതി)?' നബി (ﷺ) പറഞ്ഞു: 'ഓരോരുത്തരും താൻ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കും അന്ത്യനാളിൽ ഉണ്ടായിരിക്കുക.' ശേഷം അദ്ദേഹം (സ്വഫ്‌വാൻ) ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അവസാനം പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കവാടത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു; ഒരു യാത്രക്കാരന് നാല്പതോ എഴുപതോ വർഷം അതിൻ്റെ വീതിയിൽ സഞ്ചരിക്കാൻ സാധിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)