Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഒരു ദിവസം നബി -ﷺ- ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്നു. ശേഷം ഹൃദയസ്പർശിയായ ഒരു ഉപദേശം അവിടുന്ന് ഞങ്ങൾക്ക് നൽകി. ഹൃദയങ്ങൾ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ആരോ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരു വിടവാങ്ങുന്ന വ്യക്തിയുടെ ഉപദേശമാണല്ലോ താങ്കൾ ഞങ്ങൾക്ക് നൽകിയത്; അതിനാൽ ഞങ്ങൾക്ക് താങ്കൾ ഒരു കരാർ നൽകുക." നബി -ﷺ- പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, (ഭരണാധികാരിയെ) -അതൊരു അബ്സീനിയക്കാരനായ അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. എനിക്ക് ശേഷം നിങ്ങൾ കഠിനമായ ഭിന്നത കാണുന്നതാണ്. അപ്പോൾ എൻ്റെ ചര്യയെയും നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ ചര്യയെയും നിങ്ങൾ പിൻപറ്റുക. അണപ്പല്ല് കൊണ്ട് നിങ്ങൾ അതിനെ കടിച്ചു പിടിക്കുക. പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങൾ) വഴികേടുകളാണ്."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
"ജനങ്ങൾ അതിക്രമിയെ കാണുമ്പോൾ അവൻ്റെ കൈക്ക് പിടിച്ചില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെയെല്ലാം മൊത്തത്തിൽ ബാധിക്കും."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, ഇബ്നുമാജഃ, അഹ്‌മദ്)
"സത്യം കാണുകയോ അറിയുകയോ ചെയ്താൽ അത് പുറത്തു പറയുന്നതിൽ നിന്ന് ജനങ്ങളോടുള്ള ഭയം നിങ്ങളിലൊരാളെയും തടയാതിരിക്കട്ടെ."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
"കളവ് പറയുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ചില ഭരണാധികാരികൾ ഭാവിയിൽ ഉടലെടുക്കും. അവരുടെ കളവുകൾ ആരെങ്കിലും സത്യപ്പെടുത്തുകയോ അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല; ഞാൻ അവനിൽ പെട്ടവനുമല്ല. അവൻ എൻ്റെ അടുക്കൽ ഹൗദ്വിൻ്റെ അടുക്കൽ വരുന്നതല്ല. അവരുടെ കളവുകളെ സത്യപ്പെടുത്തുകയോ, അവരുടെ അതിക്രമങ്ങളിൽ അവരെ സഹായിക്കുകയോ ചെയ്യാത്തവനാകട്ടെ; അവൻ എന്നിൽ നിന്നാണ്; ഞാൻ അവനിൽ പെട്ടവനുമാണ്. എൻ്റെ അടുക്കൽ ഹൗദ്വിങ്കൽ അവൻ വന്നെത്തുന്നതുമാണ്."
സ്വീകാര്യയോഗ്യമായത് അഹ്മദ് ഉദ്ധരിച്ചത്