Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 3 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടപ്പോൾ ബഹുദൈവാരാധകരുടെ ഒരു വൃക്ഷത്തിനരികിലൂടെ സഞ്ചരിച്ചു. ദാതു അൻവാത് എന്നായിരുന്നു അതിൻ്റെ പേര്; (ബഹുദൈവാരാധകർ) തങ്ങളുടെ ആയുധങ്ങൾ അതിൽ തൂക്കിയിടാറുണ്ടായിരുന്നു. അപ്പോൾ (ചിലർ) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് ഒരു ദാതു അൻവാത്വ് ഉള്ളത് പോലെ, ഞങ്ങൾക്കും ഒരു ദാതു അൻവാത്വ് നിശ്ചയിച്ചു തരൂ." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു എത്ര പരിശുദ്ധൻ! മൂസായുടെ ജനത പറഞ്ഞതു പോലെത്തന്നെയുണ്ട് ഇത്; "അവർക്കൊരു ദൈവമുള്ളത് പോലെ ഞങ്ങൾക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരൂ." (അഅ്റാഫ്: 138) എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ മുൻപുള്ളവരുടെ ചര്യയെ പിൻപറ്റുക തന്നെ ചെയ്യുന്നതാണ്."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)
"കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
"കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയുക! സമൂഹമൊന്നാകെ നിനക്ക് ഒരു ഉപകാരം ചെയ്തുതരാനായി ഒരുമിച്ചു ചേർന്നാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയ ഒരു ഉപകാരമല്ലാതെ നിനക്ക് ചെയ്തുതരാൻ അവർക്ക് സാധ്യമല്ല. ഇനി അവർ മുഴുവൻ നിനക്ക് ഒരു ഉപദ്രവമേൽപിക്കാനായി സംഘടിച്ചാലും അല്ലാഹു നിനക്ക് ഏൽക്കണമെന്ന് രേഖപ്പെടുത്തിയ ഒരു ഉപദ്രവമല്ലാതെ നിന്നെ ഏൽപിക്കാൻ അവർക്ക് സാധ്യമല്ല. പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. ഏടുകൾ ഉണങ്ങിപ്പോയിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് (തിർമിദിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്)