Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 6 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

എല്ലാ നിവേദകരെയും കാണിക്കുക (54)
ഒരിക്കൽ ദരിദ്രയായ ഒരു സ്ത്രീ എൻ്റെ അരികിൽ അവളുടെ രണ്ട് പെൺകുട്ടികളെയും വഹിച്ചു കൊണ്ട് വന്നു. ഞാൻ അവൾക്ക് മൂന്ന് ഈത്തപ്പഴങ്ങൾ കൊടുത്തു. അപ്പോൾ അവൾ അതിൽ നിന്ന് ഓരോ ഈത്തപ്പഴം വീതം തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ (ബാക്കിയുള്ള) ഈത്തപ്പഴം ഭക്ഷിക്കാനായി തൻ്റെ വായിലേക്ക് ഉയർത്തി; അപ്പോൾ അവളുടെ രണ്ട് കുട്ടികളും ഭക്ഷിക്കാനായി അത് അവളോട് ആവശ്യപ്പെട്ടു; അവൾ താൻ ഭക്ഷിക്കാൻ ഉദ്ദേശിച്ച ആ ഈത്തപ്പഴം രണ്ടായി പിളർത്തി അവർക്ക് രണ്ടു പേർക്കും വീതം വെച്ചു നൽകി. അവളുടെ ഈ പ്രവർത്തി എന്നെ ഏറെ വിസ്മയിപ്പിച്ചു. അക്കാര്യം നബി -ﷺ- യോട് ഞാൻ പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും അല്ലാഹു അവൾക്ക് അക്കാരണത്താൽ സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു; അല്ലെങ്കിൽ നരകത്തിൽ നിന്ന് അവളെ അക്കാരണത്താൽ മോചിപ്പിച്ചിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ജനങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവൻ കടുത്ത കുതർക്കിയും മർക്കടമുഷ്ഠിക്കാരനുമായവനാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഹേ ആഇശ! തീർച്ചയായും അല്ലാഹു സൗമ്യതയുള്ളവനാണ്; അവൻ സൗമ്യതയെ ഇഷ്ടപ്പെടുന്നു. സൗമ്യതക്ക് പരുഷതയേക്കാളും മറ്റെന്തിനേക്കാളും കൂടുതൽ അവൻ (പ്രതിഫലം) നൽകുന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
എൻ്റെ അടുത്ത് രണ്ട് പെൺകുട്ടികളുമായി ഒരു സ്ത്രീ വന്നു; എന്നാൽ എൻ്റെ പക്കൽ ഒരു ഈത്തപ്പഴമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് ഞാൻ അവൾക്ക് കൊടുത്തപ്പോൾ ആ ഈത്തപ്പഴം രണ്ടായി പകുത്തു കൊണ്ട് അവൾ തൻ്റെ രണ്ട് മക്കൾക്കും കൊടുത്തു. പിന്നീട് അവൾ എഴുന്നേറ്റ് പോയി. ശേഷം നബി -ﷺ- വന്നെത്തിയപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തെ അറിയിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "പെൺമക്കളെ കൊണ്ട് ആരെങ്കിലും ഏതെങ്കിലും വിധത്തിൽ പരീക്ഷിക്കപ്പെടുകയും, അവരോട് അവൻ നന്മയിൽ വർത്തിക്കുകയും ചെയ്താൽ നരകത്തിൽ നിന്ന് അവർക്ക് മറയായിരിക്കും ആ പെൺകുട്ടികൾ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്