Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 38 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങൾ അല്ലാഹുവിൽ യഥാരൂപത്തിൽ ഭരമേൽപ്പിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്കും ഉപജീവനം നൽകുമായിരുന്നു. ഒഴിഞ്ഞ വയറുമായി അവ രാവിലെ പുറപ്പെടുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചു വരികയും ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് (ഇമാം അഹ്മദ്, തിർമിദി, നസാഈ, ഇബ്നുമാജഃ, ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിൽ, ഹാകിം)
"അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് നിൻ്റെ നാവ് എപ്പോഴും നനവുള്ളതായിരിക്കട്ടെ."
സ്വീകാര്യയോഗ്യമായത് (അഹ്മദ്, തിർമിദി, ഇബ്നുമാജഃ, ഇബ്നു ഹിബ്ബാൻ)
"വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ)
ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
"നിങ്ങളുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും, നിങ്ങളുടെ രാജാധി രാജനായ അല്ലാഹുവിങ്കൽ നിങ്ങൾക്കേറ്റവും പരിശുദ്ധി നേടിത്തരുന്നതും, നിങ്ങളുടെ പദവികൾ ഏറെ ഉയർത്തിത്തരുന്നതും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാൾ നിങ്ങൾക്കുത്തമവും, നിങ്ങളുടെ ശത്രുവിനെ നിങ്ങൾ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങൾ അവരുടെ കഴുത്തിനു വെട്ടുകയും അവർ നിങ്ങളുടെ കഴുത്തിനു വെട്ടുകയും ചെയ്യുന്നതിനേക്കാൾ ഉത്തമവുമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" സ്വഹാബിമാർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കൽ (ദിക്ർ ചെയ്യൽ)."
സ്വീകാര്യയോഗ്യമായത് (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
"നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."
ഹസൻ(നല്ലത്) (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, അഹ്‌മദ്)
"ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)
"ഇസ്രാഇൻ്റെ (രാപ്രയാണത്തിൻ്റെ) രാത്രിയിൽ ഞാൻ ഇബ്രാഹീം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! താങ്കളുടെ ഉമ്മത്തിന് എൻ്റെ സലാം അറിയിക്കുക. സ്വർഗം ശുദ്ധമായ മണ്ണും, രുചികരമായ വെള്ളവുമുള്ള ഇടമാണെന്ന് അവരെ അറിയിക്കുക; അവിടെ പരന്ന ഭൂപ്രദേശങ്ങളുണ്ടെന്നും, അതിലെ ചെടികൾ 'സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ' എന്നിവയാണെന്നും (അവരെ അറിയിക്കുക)."
മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വീകാര്യമായത് തിർമിദി ഉദ്ധരിച്ചത്