Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 24 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"വിശുദ്ധ ഖുർആൻ ഉറക്കെ പാരായണം ചെയ്യുന്നവൻ ദാനധർമ്മം പരസ്യമാക്കുന്നവനെ പോലെയാണ്. ഖുർആൻ രഹസ്യമായി പാരായണം ചെയ്യുന്നവൻ ദാനധർമ്മം രഹസ്യമാക്കുന്നവനെ പോലെയുമാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ)
"നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല."
ഹസൻ(നല്ലത്) (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, അഹ്‌മദ്)
"നബി -ﷺ- തുമ്മിയാൽ തൻ്റെ കൈകളോ വസ്ത്രമോ വായയുടെ മുകളിൽ വെക്കും; അങ്ങനെ തൻ്റെ ശബ്ദം താഴ്ത്തും."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
"തീർച്ചയായും ഒരു വിശ്വാസിക്ക് തൻ്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നിസ്കാരക്കാരൻ്റെയും സ്ഥാനം നേടിയെടുക്കാൻ സാധിക്കും."
മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, അഹ്മദ്)
"ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്. ശകുനം നോക്കൽ ശിർക്കാണ്." മൂന്നു തവണ നബി -ﷺ- അക്കാര്യം പറഞ്ഞു. (ശേഷം ഇബ്നു മസ്ഊദ് പറയുന്നു) നമ്മിൽ ഒരാളും അത് വന്നു പോകാത്തവരായില്ല; എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അവൻ അതിനെ ഇല്ലാതെയാക്കുന്നതാണ്.
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
സ്വഹാബികളിൽ ചിലർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല. നബി -ﷺ- ചോദിച്ചു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."
ഹസൻ(നല്ലത്) (അബൂദാവൂദ്, ഇബ്നുമാജഃ, അഹ്മദ്)
"കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
"നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ."
സ്വീകാര്യയോഗ്യമായത് അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു