Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. അതായത് ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം -നിസ്കാരമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും പ്രേരിപ്പിക്കാതെ- മസ്ജിദിൽ വന്നെത്തുകയും ചെയ്താൽ... അവൻ്റെ ഓരോ കാൽവെപ്പ് വെക്കുമ്പോഴും അതിലൂടെ അവൻ്റെ ഒരു സ്ഥാനം ഉയർത്തപ്പെടുകയും, അവൻ്റെ ഒരു പാപം കൊഴിഞ്ഞു പോവുകയും ചെയ്യാതിരിക്കില്ല. അവൻ മസ്ജിദിൽ പ്രവേശിക്കുന്നത് വരെ ഇപ്രകാരമായിരിക്കും. അവൻ മസ്ജിദിൽ പ്രവേശിച്ചാലാകട്ടെ, നിസ്കാരം അവനെ (മസ്ജിദിൽ) പിടിച്ചു വെക്കുന്നിടത്തോളം അവൻ നിസ്കാരത്തിൽ തന്നെയാണ്. നിസ്കരിച്ച അതേ സ്ഥലത്ത് തുടരുന്നിടത്തോളം മലക്കുകൾ നിങ്ങൾക്ക് മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതാണ്. അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കും: അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" ആ ഇരുത്തത്തിൽ അവൻ (ആർക്കെങ്കിലും) ഉപദ്രവം വരുത്തുകയോ, വുദൂഅ് നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത് വരെ (ഇപ്രകാരം തുടർന്നു കൊണ്ടിരിക്കും)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
(കൂട്ടമായുള്ള) ജമാഅത്ത് നിസ്കാരം നിങ്ങളിലൊരാളുടെ നിസ്കാരത്തേക്കാൾ ഇരുപത്തിയഞ്ച് മടങ്ങ് ശ്രേഷ്ഠകരമാണ്. സുബ്ഹ് നിസ്കാരത്തിൽ പകലിലെയും രാത്രിയിലെയും മലക്കുകൾ ഒരുമിച്ചു കൂടുകയും ചെയ്യുന്നതാണ്." ശേഷം അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനിലെ ഈ വചനം പാരായണം ചെയ്യുക: "തീർച്ചയായും ഫജ്ർ നിസ്കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു." (ഇസ്റാഅ്: 78)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും മസ്ജിദിലേക്ക് പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ പോയാൽ അല്ലാഹു അവനു വേണ്ടി സ്വർഗത്തിൽ വിരുന്ന് ഒരുക്കുന്നതാണ്. പകലിൻ്റെ ആദ്യത്തിലോ മദ്ധ്യാഹ്നത്തിന് ശേഷമോ അവൻ ഓരോ തവണ പുറപ്പെടുമ്പോഴും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ." ഒരിക്കൽ അവിടുത്തേക്ക് ഒരു പാത്രത്തിൽ ചില പച്ചക്കറികൾ കൊണ്ടു നൽകപ്പെട്ടു. അതിൽ ഒരു വാസന അനുഭവപ്പെട്ടപ്പോൾ നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചു. അതിലുള്ള ചെടികളെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോൾ തൻ്റെ സ്വഹാബികളിൽ ആർക്കെങ്കിലും അത് നൽകാൻ അവിടുന്ന് പറഞ്ഞു. എന്നാൽ നബി -ﷺ- അത് ഭക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്തത് കണ്ടപ്പോൾ (അവർക്ക് അത് ഭക്ഷിക്കാൻ പ്രയാസമുണ്ടായി.) അപ്പോൾ നബി -ﷺ- പറഞ്ഞു: "കഴിച്ചു കൊള്ളുക. നിങ്ങൾ സംഭാഷണത്തിലേർപ്പെടാത്തവനുമായി ഞാൻ സംഭാഷണം നടത്താറുണ്ട്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്