Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ അവൻ മൂന്ന് തവണ മൂക്ക് ചീറ്റിക്കൊള്ളട്ടെ. കാരണം പിശാച് അവൻ്റെ നാസാരന്ധ്രങ്ങളിൽ രാത്രി കഴിച്ചു കൂട്ടിയിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
മക്കയിൽ നിന്ന് മദീനയിലേക്ക് നബി -ﷺ- യോടൊപ്പം ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. അങ്ങനെ വഴിയിൽ വെള്ളമുള്ള ഒരിടത്ത് എത്തിയപ്പോൾ കുറച്ചു പേർ അസ്വർ നിസ്കരിക്കാൻ വേണ്ടി (വെള്ളം ലക്ഷ്യം വെച്ച്) വേഗത്തിൽ പോവുകയും, ധൃതിയിൽ വുദൂഅ് എടുക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ അടുത്തെത്തുമ്പോൾ അവരുടെ കാൽമടമ്പുകൾ വെള്ളം സ്പർശിക്കാത്ത വിധമാണ് കാണപ്പെട്ടത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "ചില മടമ്പുകൾക്ക് നരകത്തിൽ നിന്നുള്ള നാശം! നിങ്ങൾ വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹുംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദൂഅ് എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം തൻ്റെ (വുദൂഇൻ്റെ) പാത്രത്തിൽ നിന്ന് രണ്ട് കൈപ്പത്തികളിലേക്കും വെള്ളം ചൊരിഞ്ഞു. അവ രണ്ടും മൂന്ന് തവണ കഴുകി. ശേഷം വുദൂഇൻ്റെ വെള്ളത്തിൽ തൻ്റെ വലതു കൈ അദ്ദേഹം പ്രവേശിപ്പിച്ചു. ശേഷം വായ കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. ശേഷം തൻ്റെ മുഖം മൂന്ന് തവണ കഴുകുകയും, തൻ്റെ കൈകൾ മുട്ടുകൾ വരെ മൂന്ന് തവണ കഴുകുകയും ചെയ്തു. ശേഷം തല തടവുകയും, രണ്ട് കാലുകളും മൂന്ന് തവണ കഴുകുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി -ﷺ- ഞാൻ ഈ വുദൂഅ് എടുത്തത് പോലെ വുദൂഅ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അംറു ബ്നു അബീ ഹസൻ (സ്വഹാബിയായ) അബ്ദുല്ലാഹി ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നബി -ﷺ- യുടെ വുദൂഇനെ കുറിച്ച് ചോദിച്ചറിയുന്നതിന് ഞാൻ സാക്ഷിയായിരുന്നു. അപ്പോൾ അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു. അദ്ദേഹം ആ പാത്രത്തിൽ നിന്ന് തൻ്റെ കയ്യിലേക്ക് വെള്ളം കോരിയൊഴിക്കുകയും, അതു കൊണ്ട് തൻ്റെ കൈപ്പത്തികൾ മൂന്നു തവണ കഴുകുകയും ചെയ്തു. അതിന് ശേഷം പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുകയും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും അത് ചീറ്റിക്കളയുകയും ചെയ്തു. ഇത് മൂന്ന് കോരലുകൾ കൊണ്ടാണ് ചെയ്തത്. ശേഷം തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും മൂന്ന് തവണ മുഖം കഴുകുകയും ചെയ്തു. അതിന് ശേഷം രണ്ട് കൈകളും കൈമുട്ടുൾപ്പെടെ രണ്ടു തവണ കഴുകി. ശേഷം കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും തല തടവുകയും ചെയ്തു; രണ്ട് കൈകളും -ഒരു തവണ- മുന്നിൽ നിന്ന് പിറകിലേക്കും പിറകിൽ നിന്ന് മുന്നിലേക്കും കൊണ്ടു വന്നു കൊണ്ടാണ് തല തടവിയത്. ശേഷം നെരിയാണി വരെ കാലുകൾ കഴുകുകയും ചെയ്തു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്