Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 5 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"പിശാച് നിങ്ങളിലൊരാൾ ഉറങ്ങിക്കഴിഞ്ഞാൽ അവൻ്റെ തലയുടെ അറ്റത്തായി മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഓരോ കെട്ടുകൾക്ക് മുകളിലും അടിച്ചു കൊണ്ട് അവൻ പറയും; സുദീർഘമായ രാവുണ്ട്; ഉറങ്ങിക്കൊള്ളുക. അങ്ങനെ അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ ഒരു കെട്ട് അഴിയും. അവൻ വുദൂഅ് എടുത്താൽ മറ്റൊരു കെട്ട് അഴിയും. അവൻ നിസ്കരിച്ചാൽ മുഴുവൻ കെട്ടുകളും അതോടെ അഴിയും. അങ്ങനെ ഉന്മേഷവാനും ശുദ്ധമനസ്സുള്ളവനുമായി അവന് നേരംപുലരും. അല്ലെങ്കിൽ പ്രയാസം നിറഞ്ഞ മനസ്സുള്ള, മടിയനായി കൊണ്ടായിരിക്കും അവൻ എഴുന്നേൽക്കുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നബി -ﷺ- എല്ലാ നിസ്കാരവേളയിലും വുദൂഅ് ചെയ്യാറുണ്ടായിരുന്നു." ഞാൻ (അംറ്) ചോദിച്ചു: "നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?" അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "വുദൂഅ് നഷ്ടമാകാത്തിടത്തോളം ഞങ്ങൾക്ക് മുൻപുള്ള വുദൂഅ് മതിയാകുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുകയും എന്നിട്ട് സ്വന്തത്തെ വിൽക്കുകയും ചെയ്യുന്നു. അങ്ങനെ അതിനെ മോചിപ്പിക്കുന്നവരുണ്ട്! നാശത്തിൽ വീഴ്ത്തുന്നവരുമുണ്ട്!
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു