Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: "ആർത്തവകാരി (നഷ്ടമായ) നോമ്പ് നോറ്റുവീട്ടുന്നെങ്കിലും (നഷ്ടമായ) നിസ്കാരങ്ങൾ എന്തു കൊണ്ടാണ് മടക്കി നിർവ്വഹിക്കാത്തത്?" അവർ ചോദിച്ചു: "നീ 'ഹറൂറി'യാണോ?!" ഞാൻ പറഞ്ഞു: "ഞാൻ ഹറൂറിയൊന്നുമല്ല. (അറിയാൻ വേണ്ടി) ചോദിച്ചു വെന്നു മാത്രം." അവർ പറഞ്ഞു: "ഞങ്ങൾക്ക് അപ്രകാരം (ആർത്തവം) സംഭവിക്കാറുണ്ടായിരുന്നു. ഞങ്ങളോട് നോമ്പ് നോറ്റുവീട്ടാൻ കൽപ്പിക്കപ്പെടുമായിരുന്നെങ്കിലും നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന അഴുക്ക്നിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ് [ഹദീഥിൻ്റെ പദങ്ങൾ അദ്ദേഹത്തിൻ്റെ സുനനിൽ നിന്നാണ്], 'ശുദ്ധീകരണത്തിന് ശേഷം' എന്ന വാക്ക് ബുഖാരിയിൽ അധികമായി വന്നിട്ടില്ല.)
ഉമ്മു ഹബീബഃ ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- അബ്ദുൽ റഹ്മാൻ ബ്നു ഔഫിൻ്റെ ഭാര്യയായിരുന്നു. തനിക്കുണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ച് നബി -ﷺ- യോട് അവർ പരാതി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക." അതിന് ശേഷം അവർ ഓരോ നിസ്കാരത്തിൻ്റെ വേളയിലും കുളിക്കാറുണ്ടായിരുന്നു.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
എനിക്ക് രക്തസ്രാവം നിലക്കുന്നില്ല എന്നതിനാൽ ഞാൻ ശുദ്ധിയാകുന്നില്ല. അതിനാൽ ഞാൻ നമസ്കാരം ഉപേക്ഷിച്ചു കൊള്ളട്ടെയോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: "പാടില്ല. അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്