Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 16 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ആരെങ്കിലും ഒരു ശിക്ഷാർഹമായ തിന്മ പ്രവർത്തിക്കുകയും അതിനുള്ള ശിക്ഷ ഇഹലോകത്ത് നിന്ന് അവന് നേരത്തെ നൽകപ്പെടുകയും ചെയ്താൽ തൻ്റെ അടിമയുടെ ശിക്ഷ പരലോകത്തും ആവർത്തിക്കുക എന്നത് നീതിമാനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല. ആരെങ്കിലും ശിക്ഷാർഹമായ ഒരു തിന്മ പ്രവർത്തിക്കുകയും അല്ലാഹു അവൻ്റെ തിന്മ മറച്ചു വെക്കുകയും അവന് പൊറുത്തു നൽകുകയും ചെയ്താൽ താൻ പൊറുത്തു നൽകിയ ഒരു കാര്യത്തിലേക്ക് വീണ്ടും (ശിക്ഷിക്കാനായി) മടങ്ങുക എന്നത് അങ്ങേയറ്റം ഉദാരനായ അല്ലാഹുവിൽ നിന്നുണ്ടാവുകയില്ല."
ഹസൻ(നല്ലത്) (തിർമിദി, ഇബ്നുമാജഃ)
അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു.
ഹദീഥിൻ്റെ എല്ലാ നിവേദനങ്ങളും പരിഗണിച്ചു കൊണ്ട് സ്വീകാര്യമായത് (അബൂദാവൂദ്, നസാഈ, ഇബ്നുമാജഃ)
"നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക."
ഹസൻ(നല്ലത്) അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു
"നിശ്ചയം, അല്ലാഹു ചില കാര്യങ്ങൾ നിർബന്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ പാഴാക്കരുത്. അവൻ ചില അതിരുകൾ നിശ്ചയിച്ചിരിക്കുന്നു; അവയെ നിങ്ങൾ ലംഘിക്കരുത്. അവൻ ചില കാര്യങ്ങൾ നിഷിദ്ധമാക്കിയിരിക്കുന്നു; അവ നിങ്ങൾ ധിക്കരിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് അവൻ മൗനം പാലിച്ചിരിക്കുന്നു; -മറന്നുകൊണ്ടല്ല അത്-; മറിച്ച് നിങ്ങളോടുള്ള കാരുണ്യം കൊണ്ടാണ്. അതിനാൽ നിങ്ങൾ അവയെക്കുറിച്ച് അന്വേഷിക്കരുത്."
ഇമാം നവവി (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: സ്വീകാര്യമായ ഹദീസ് ദാറഖുത്നി തന്റെ സുനനിലും മറ്റുള്ളവരും ഉദ്ധരിച്ചത്
"പ്രവർത്തനങ്ങൾ ആറു തരവും ജനങ്ങൾ നാല് വിഭാഗവുമാണ്. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങളും, തുല്യത്തിന് തുല്യമായുള്ളതും, പത്തിരട്ടിയായി നൽകപ്പെടുന്ന നന്മയും, എഴുന്നൂറ് ഇരട്ടിയായി നൽകപ്പെടുന്ന നന്മയും. (സ്വർഗനരകങ്ങൾ) നിർബന്ധമാക്കുന്ന രണ്ട് കാര്യങ്ങൾ; അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുമെന്നതും, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ നരകത്തിൽ പ്രവേശിക്കുമെന്നതുമാണ്. തുല്യത്തിന് തുല്യമായുള്ളത് ആരെങ്കിലും നന്മ ചെയ്യണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുകയും, അല്ലാഹു അവനിൽ നിന്ന് അക്കാര്യം അറിയുകയും ചെയ്താൽ അവന് ഒരു നന്മയായി അത് രേഖപ്പെടുത്തുമെന്നതാണ്. (അതു പോലെ) ആരെങ്കിലും തിന്മ ചെയ്താൽ അവന് മേൽ അത് ഒരു തിന്മയായി രേഖപ്പെടുത്തുമെന്നതുമാണ്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അത് പത്തിരട്ടിയായി നൽകപ്പെടും. ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ ഒരു നന്മ എഴുന്നൂറിരട്ടിയായി നൽകപ്പെടും. ഇനി ജനങ്ങളുടെ കാര്യം; ഇഹലോകത്ത് വിശാലത നൽകപ്പെടുകയും പരലോകത്ത് ഇടുക്കം നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്ത് ഇടുക്കം നൽകപ്പെടുകയും പരലോകത്ത് വിശാലത നൽകപ്പെടുകയും ചെയ്യുന്നവർ, ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ, ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ (എന്നിങ്ങനെ നാലു തരക്കാരുണ്ട്)."
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
പിറകിലെ സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ കണ്ടപ്പോൾ നബി -ﷺ- അയാളോട് തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു.
ഹസൻ(നല്ലത്) (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
"ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്."
ഹസൻ(നല്ലത്) (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
"അല്ലാഹുവിൻ്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിൻ്റെ മസ്ജിദുകളിൽ നിന്ന് നിങ്ങൾ തടയരുത്. എന്നാൽ അവർ സുഗന്ധം ഉപയോഗിക്കാതെ (സാധാരണ വേഷത്തിൽ) വേണം പുറപ്പെടാൻ."
ഹസൻ(നല്ലത്) അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു