Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 38 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: رَبِّ اغْفِرْ لِي، رَبِّ اغْفِرْ لِي "എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ! എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരേണമേ!"
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, നസാഈ, ഇബ്നുമാജഃ, അഹ്മദ്)
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ സമുദ്രത്തിൽ സഞ്ചരിക്കുന്നവരാണ്. കുറച്ചു വെള്ളം മാത്രമെ ഞങ്ങൾ ഒപ്പം കൊണ്ടുപോകാറുള്ളൂ. അത് കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്താൽ (കുടിക്കാൻ വെള്ളമില്ലാതെ) ഞങ്ങൾക്ക് ദാഹിക്കും. അതിനാൽ സമുദ്രത്തിലെ വെള്ളം കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്തു കൊള്ളട്ടെയോ?!" നബി -ﷺ- പറഞ്ഞു: "സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)
"ആരെങ്കിലും ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ശേഷമുള്ള നാലു റക്അത്തുകളും (നഷ്ടമാകാതെ) സൂക്ഷിച്ചാൽ അല്ലാഹു അവന് നരകം ഹറാമാക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)
നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എനിക്ക് സൗഖ്യം നൽകുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"
മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വീകാര്യമായത് (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
"അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തുവന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്കെതിരെ ധിക്കാരം കാണിക്കുന്നു." അപ്പോൾ അവിടുന്ന് അവരെ അടിക്കാൻ അനുവാദം നൽകി. അങ്ങനെ നബി -ﷺ- യുടെ കുടുംബത്തിന്റെ അടുത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതികളുമായി വന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി അറിയിച്ചിരിക്കുന്നു; അവർ നിങ്ങളിലെ ഉൽകൃഷ്ഠരല്ല."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, ഇബ്നു മാജഃ)