Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 20 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഞങ്ങൾ നബി -ﷺ- യോടൊപ്പമുണ്ടായിരുന്ന ഒരു സന്ദർഭത്തിൽ ഒരു വസ്തു വന്നുവീഴുന്ന ശബ്ദം കേൾക്കുകയുണ്ടായി. അപ്പോൾ നബി -ﷺ- ചോദിച്ചു: "എന്താണ് അത് എന്ന് നിങ്ങൾക്കറിയുമോ?!" ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"തീർച്ചയായും സ്വർഗത്തിൽ ഒരു വൃക്ഷമുണ്ട്; പന്തയത്തിനായി ഒരുക്കി നിറുത്തപ്പെട്ട ഒരു കുതിരക്ക് മുകളിൽ വേഗതയിൽ സഞ്ചരിക്കുന്ന വ്യക്തി നൂറ് വർഷം സഞ്ചരിച്ചാലും അത് മറികടക്കുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഖിയാമത്ത് നാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അങ്ങനെ അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അവൻ്റെ വയറ്റിലെ കുടൽമാലകൾ വേഗതയിൽ പുറത്തേക്ക് തെറിച്ചു കൊണ്ടിരിക്കുകയും ചെയ്യും. കഴുത ആട്ടുകല്ലിൽ തിരിയുന്നത് പോലെ, അവനതുമായി തിരിഞ്ഞു കൊണ്ടിരിക്കുന്നതാണ്. അപ്പോൾ നരകക്കാർ അവൻ്റെ അരികിൽ ഒരുമിച്ചു കൂടും. അവർ ചോദിക്കും: അല്ല മനുഷ്യാ! നിനക്കെന്തു സംഭവിച്ചു?! നീ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാറുണ്ടായിരുന്നല്ലോ?" അപ്പോൾ അയാൾ പറയും: "അതെ! ഞാൻ നന്മ കൽപ്പിക്കുമായിരുന്നെങ്കിലും അത് പ്രവർത്തിക്കാറുണ്ടായിരുന്നില്ല. ഞാൻ തിന്മ വിരോധിക്കാറുണ്ടെങ്കിലും അത് പ്രവർത്തിക്കുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്