Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 6 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങളുടെ അഗ്നി നരകാഗ്നിയുടെ എഴുപത് ഭാഗങ്ങളിലൊന്നാണ്." അപ്പോൾ നബി -ﷺ- യോട് ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അത് തന്നെ മതിയാകുമല്ലോ?!" നബി -ﷺ- പറഞ്ഞു: "എന്നാൽ (ഭൂമിയിലെ) അഗ്നിയേക്കാൾ അറുപത്തി ഒൻപത് ഭാഗം (ചൂട്) അതിന് അധികമായി നൽകപ്പെട്ടിരിക്കുന്നു. ഓരോ ഭാഗവും ഭൂമിയിലെ തീയുടെ ചൂടിന് തുല്യമാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്വർഗത്തിൽ നിങ്ങളിലൊരാൾക്ക് നൽകപ്പെടുന്ന ഏറ്റവും ചെറിയ പദവിയെന്നാൽ അവനോട് ഇപ്രകാരം പറയപ്പെടലാണ്: നീ ആഗ്രഹിച്ചു കൊള്ളുക. അങ്ങനെ അവൻ ആഗ്രഹിക്കുകയും വീണ്ടും ആഗ്രഹങ്ങൾ അധികരിപ്പിക്കുകയും ചെയ്യും. (അവസാനം) അവനോട് ചോദിക്കപ്പെടും: "നീ ആഗ്രഹിച്ചു കഴിഞ്ഞോ?" അവൻ പറയും: "അതെ." അപ്പോൾ അവനോട് പറയും: "എങ്കിൽ നിനക്ക് നീ ആഗ്രഹിച്ചതും അതിനോടൊപ്പം അതിന് തുല്യമായതും ഉണ്ട്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"രണ്ട് വിഭാഗം നരകാവകാശികളാണ്, ഞാൻ അവരെ കണ്ടിട്ടില്ല. ഒരു വിഭാഗം പശുവിൻ്റെ വാലു പോലുള്ള ചമ്മട്ടിയുമായി നടക്കുന്നവരാണ്, അതുകൊണ്ടവർ ജനങ്ങളെ അടിക്കുന്നു. (മറ്റൊരു വിഭാഗം) ചാഞ്ഞും ചരിഞ്ഞും നടക്കുന്ന വസ്ത്രം ധരിച്ച നഗ്നകളാണ്. അവരുടെ തലകൾ ചാഞ്ഞ്കിടക്കുന്ന ഒട്ടകത്തിൻ്റെ പൂഞ്ഞ പോലെയായിരിക്കും. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിൻ്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയുമില്ല. അതിൻ്റെ സുഗന്ധമാവട്ടെ ഇത്രയിത്ര വഴിദൂരത്തുനിന്ന് പോലും അനുഭവപ്പെടുന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ മിന്നിമറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങൾ ഞാൻ ഒരുക്കി വെച്ചിരിക്കുന്നു." അബൂ ഹുറൈറ (رضي الله عنه) പറയുന്നു: "നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾ പാരായണം ചെയ്തോളൂ: "കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദഃ: 17)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഞങ്ങൾ നബി -ﷺ- യോടൊപ്പമുണ്ടായിരുന്ന ഒരു സന്ദർഭത്തിൽ ഒരു വസ്തു വന്നുവീഴുന്ന ശബ്ദം കേൾക്കുകയുണ്ടായി. അപ്പോൾ നബി -ﷺ- ചോദിച്ചു: "എന്താണ് അത് എന്ന് നിങ്ങൾക്കറിയുമോ?!" ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "എഴുപത് വർഷങ്ങൾക്ക് മുൻപ് നരകത്തിലേക്ക് എറിയപ്പെട്ട ഒരു കല്ലാണത്. അതിൻ്റെ അടിത്തട്ടിലേക്ക് (ഇപ്പോൾ) എത്തുന്നത് വരെ അത് നരകത്തിലേക്ക് പതിച്ചു കൊണ്ടേയിരിക്കുകയായിരുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു