Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 3 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നബി -ﷺ- ഈ ആയത്ത് പാരായണം ചെയ്തു: "(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ." (ആലു ഇംറാൻ: 7) ശേഷം അവിടൂന്ന് പറഞ്ഞു: "ഖുർആനിലെ ആശയസാദൃശ്യമുള്ളവയെ പിന്തുടരുന്നവരെ നീ കണ്ടാൽ അവരാണ് അല്ലാഹു പേരെടുത്ത് പറഞ്ഞ കൂട്ടർ (എന്ന് അറിഞ്ഞു കൊള്ളുക). അതിനാൽ അവരെ നീ സൂക്ഷിക്കുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു കൊണ്ടിരിക്കും. ഏത് ഹൃദയമാണോ അതിൽ സ്വാധീനിക്കപ്പെടുന്നത് അവിടെ ഒരു കറുത്ത പുള്ളി വീഴും. ഏത് ഹൃദയമാണോ അതിനെ നിരസിക്കുന്നത്, അതിൽ ഒരു വെളുത്ത പുള്ളിയും വീഴും. അങ്ങനെ ഹൃദയങ്ങൾ രണ്ട് തരമായി മാറും. ഒന്ന് മിനുസമുള്ള വെള്ളപ്പാറ പോലെ; ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം ഫിത്നകൾ അതിനെ പരുക്കേൽപ്പിക്കുകയില്ല. രണ്ടാമത്തേത്, കമിഴ്ത്തി വെച്ച കറുത്ത ഒരു കൂജ പോലെയുമാകും. നന്മയെ നന്മയായോ തിന്മയെ തിന്മയായോ അത് തിരിച്ചറിയുകയില്ല; അതിൻ്റെ ദേഹേഛകൾ വലിച്ചെടുത്തതല്ലാതെ." ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "എന്നാൽ താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ അടച്ചിട്ട ഒരു വാതിലുണ്ട്; അത് പൊളിക്കപ്പെടാനായിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് പൊളിക്കപ്പെടുക തന്നെയാണോ ചെയ്യുക; ആ വാതിൽ തുറക്കപ്പെടുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ അത് തിരിച്ചടക്കാൻ സാധിക്കുമായിരുന്നു." ഞാൻ (ഹുദൈഫ) പറഞ്ഞു: "അല്ല! അത് തകർക്കപ്പെടുകയാണുണ്ടാവുക." വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്യാനിരിക്കുന്ന ഒരു വ്യക്തിയാണ് ആ വാതിൽ കൊണ്ട് ഉദ്ദേശ്യം എന്നും, ഈ പറഞ്ഞത് യാതൊരു അസത്യവും കലരാത്ത ഹദീഥാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. (ഹദീഥിൻ്റെ നിവേദകരിൽ പെട്ട) അബൂ ഖാലിദ് പറയുന്നു: ഞാൻ സഅ്ദിനോട് ചോദിച്ചു: "ഹദീഥിൽ 'അസ്‌വദ് മുർബാദ്' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്താണ്?" അദ്ദേഹം പറഞ്ഞു: "കറുപ്പിനിടയിലെ തിളങ്ങുന്ന വെളുപ്പാണത്." ഞാൻ ചോദിച്ചു: "കമിഴ്ത്തി വെച്ച കൂജ" എന്നതിൻ്റെ ഉദ്ദേശ്യമെന്താണ്?" അദ്ദേഹം പറഞ്ഞു: "അത് തലതിരിച്ചു വെച്ചിരിക്കുന്നു എന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്