Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 2 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."
സ്വീകാര്യയോഗ്യമായത് (ഇമാം അഹ്മദ്, തിർമിദി, നസാഈ, ഇബ്നുമാജഃ)
"അല്ലാഹു ഒരു നേർപാതയുടെ ഉപമ വിവരിച്ചിരിക്കുന്നു; ആ പാതയുടെ രണ്ട് വശങ്ങളിലും ഓരോ മതിലുകളുണ്ട്. അതിൽ മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുമുണ്ട്. ഈ വാതിലുകൾക്ക് വലിച്ചിടപ്പെട്ട നിലയിൽ വിരികളുമുണ്ട്. ഈ നേർപാതയുടെ വാതിലിൻ്റെ ഭാഗത്തായി ഒരാൾ ക്ഷണിക്കാനായി നിൽക്കുന്നു; 'നിങ്ങളെല്ലാവരും ഈ പാതയിൽ പ്രവേശിക്കൂ; ഇതിൽ നിന്ന് തെറ്റിത്തെറിച്ചു പോകരുത്' എന്ന് അയാൾ വിളിച്ചു പറയുന്നുണ്ട്. നേർപാതയുടെ മുകളിലായി മറ്റൊരാളും ക്ഷണിക്കാനായുണ്ട്; (പാതയിലൂടെ സഞ്ചരിക്കുന്നവൻ വശങ്ങളിലെ) വാതിലുകളിലൊന്ന് തുറക്കാൻ തുനിഞ്ഞാൽ അയാൾ വിളിച്ചു പറയും: "നിനക്ക് നാശം; നീ അത് തുറന്നു നോക്കരുത്. അത് നീ തുറന്നാൽ നീ അതിലേക്ക് പ്രവേശിക്കും." (ഈ ഉപമയിൽ) നേർപാതയെന്നാൽ ഇസ്‌ലാമാണ്. (വശങ്ങളിലെ) രണ്ട് മതിലുകൾ അല്ലാഹുവിൻ്റെ അതിർവരമ്പുകളും, തുറന്നിടപ്പെട്ട വാതിലുകൾ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുമാണ്. നേർപാതയുടെ ആരംഭത്തിൽ നിന്നു കൊണ്ട് ക്ഷണിക്കുന്നത് അല്ലാഹുവിൻ്റെ ഗ്രന്ഥവും, ആ പാതയുടെ മുകളിലിരുന്ന് ക്ഷണിക്കുന്നത് ഓരോ മുസ്‌ലിമിൻ്റെയും ഹൃദയത്തിലുള്ള അല്ലാഹുവിൻ്റെ ഉപദേശകനുമാണ്."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)