Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒരാൾ എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ വന്നാൽ ഞാൻ എന്തു ചെയ്യണം?" നബി -ﷺ- പറഞ്ഞു: "നിൻ്റെ സമ്പത്ത് നീ അയാൾക്ക് കൊടുക്കരുത്." അയാൾ ചോദിച്ചു: "അവൻ എന്നോട് അതിന് വേണ്ടി പോരടിച്ചാലോ?!" അവിടുന്ന് പറഞ്ഞു: "എങ്കിൽ നീയും അവനോട് പോരടിക്കുക." അയാൾ ചോദിച്ചു: "അയാൾ എന്നെ കൊലപ്പെടുത്തിയാലോ?!" അവിടുന്ന് പറഞ്ഞു: "എങ്കിൽ നീ രക്തസാക്ഷിയാകും." അയാൾ ചോദിച്ചു: "ഞാനാണ് അയാളെ കൊലപ്പെടുത്തുന്നതെങ്കിലോ?!" നബി -ﷺ- പറഞ്ഞു: "അവൻ നരകത്തിലായിരിക്കും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ).". .
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"എൻ്റെ സമുദായം മുഴുവൻ മാപ്പ് നൽകപ്പെടുന്നവരാണ്; (തിന്മകൾ) പരസ്യമാക്കുന്നവരൊഴികെ. തിന്മകൾ പരസ്യമാക്കുക എന്നതിൽ പെട്ടതാണ്: ഒരാൾ രാത്രിയിൽ ഒരു കാര്യം പ്രവർത്തിക്കുകയും, പിന്നീട് അല്ലാഹു അവനെ മറച്ചു വെച്ചു കൊണ്ടിരിക്കുകയും, അവനാകട്ടെ നേരം പുലർന്നാൽ, 'ഞാൻ കഴിഞ്ഞ രാത്രിയിൽ ഇന്നയിന്നതെല്ലാം ചെയ്തിരിക്കുന്നു' എന്ന് പറയുകയും ചെയ്യുക എന്നത്. അവൻ്റെ രക്ഷിതാവ് അവന് രാത്രിയിൽ മറ വിരിച്ചു കൊണ്ടിരിക്കുകയും, നേരം പുലർന്നപ്പോൾ അവൻ അല്ലാഹുവിൻ്റെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും ഒരു പർവ്വതത്തിൽ നിന്ന് താഴേക്ക് പതിച്ചു കൊണ്ട് ആത്മാഹുതി നടത്തിയാൽ അവൻ നരകത്തിലും ശാശ്വതനായി എന്നേക്കുമായി താഴേക്ക് പതിച്ചു കൊണ്ടേയിരിക്കുന്നതാണ്. ആരെങ്കിലും വിഷം കഴിച്ചു കൊണ്ട് ആത്മാഹുതി നടത്തിയാൽ തൻ്റെ കയ്യിൽ വിഷം വഹിച്ചു കൊണ്ട് എന്നുമെന്നും ശാശ്വതനായി നരകാഗ്നിയിൽ അവൻ വിഷം കഴിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെങ്കിലും കത്തി കൊണ്ട് ആത്മഹത്യ നടത്തിയാൽ തൻ്റെ കൈകളിൽ കത്തിയേന്തിക്കൊണ്ട് അത് തൻ്റെ വയറ്റിൽ കുത്തിയിറക്കുന്ന നിലയിൽ എന്നെന്നേക്കുമായി അവൻ നരകത്തിൽ ശാശ്വതമായി വസിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്