Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 19 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അമ്മാർ ഇബ്നു യാസിർ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൽ പ്രവേശിക്കുകയും ലഘുവായി ഒരു നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു ചോദിച്ചു: "ഹേ അബാ യഖ്‌ളാൻ, താങ്കൾ ലഘുവായാണല്ലോ നിസ്കരിച്ചത്?" അദ്ദേഹം ചോദിച്ചു: "ഞാൻ അതിൻ്റെ പരിധികളിൽ വല്ലതും കുറവ് വരുത്തിയതായി നീ കണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." അദ്ദേഹം പറഞ്ഞു: "പിശാചിൻ്റെ തടസ്സപ്പെടുത്തലുകൾ വരുന്നതിന് മുമ്പ് നിസ്കരിച്ച് തീർക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: 'തീർച്ചയായും ഒരു അടിമ നിസ്കരിക്കും; എന്നാൽ അവന് അതിൽ നിന്ന് അതിൻ്റെ പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, ആറിലൊന്നോ, അഞ്ചിലൊന്നോ, നാലിലൊന്നോ, മൂന്നിലൊന്നോ, പകുതിയോ അല്ലാതെ രേഖപ്പെടുത്തപ്പെടുകയില്ല.'"
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
"ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"രോഗപ്പകർച്ചയോ, ശകുനമോ, മൂങ്ങയോ സ്വഫറോ ഇല്ല. സിംഹത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നീ ഓടിരക്ഷപ്പെടുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു മുസ്‌ലിമിന് എന്തെങ്കിലുമൊരു വിപത്ത് സംഭവിക്കുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം 'ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. അല്ലാഹുവിലേക്കാണ് നാം മടങ്ങുന്നത്' എന്ന് അവൻ പറയുകയും, 'അല്ലാഹുവേ, എൻ്റെ ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അവന് അതിനേക്കാൾ നല്ലത് പകരം നൽകാതിരിക്കില്ല." ഉമ്മു സലമഃ (رضي الله عنها) പറഞ്ഞു: "(എൻ്റെ ഭർത്താവായ അബൂസലമഃ) മരണപ്പെട്ടപ്പോൾ) ഞാൻ പറഞ്ഞു: "മുസ്‌ലിംകളിൽ ആരാണ് അബൂസലമയേക്കാൾ നല്ലവനായുള്ളത്? അല്ലാഹുവിൻ്റെ റസൂലിൻ്റെ അടുത്തേക്ക് ആദ്യമായി പലായനം ചെയ്ത കുടുംബം." പിന്നീട് ഞാൻ (നബി (ﷺ) കൽപ്പിച്ചത് പ്രകാരം) പറഞ്ഞു. അപ്പോൾ അല്ലാഹു എനിക്ക് നബിയെ (ﷺ) പകരമായി നൽകി."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- യോട് ഞാൻ നന്മയെ കുറിച്ചും പുണ്യത്തെ കുറിച്ചും ചോദിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "നന്മയെന്നാൽ നല്ല സ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നിശ്ചയം, കർമ്മങ്ങൾ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി മാത്രമാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. അതിനാൽ, ആരുടെയെങ്കിലും ഹിജ്റ (പാലായനം) അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണെങ്കിൽ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമായിരിക്കും. ആരുടെയെങ്കിലും ഹിജ്റ ഐഹികനേട്ടമോ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ഒരു സ്ത്രീയെയോ ലക്ഷ്യം വെച്ചാണെങ്കിൽ, അവന്റെ ഹിജ്റ അവൻ ലക്ഷ്യം വെച്ചതിലേക്ക് മാത്രമാണ്."
സ്വീകാര്യയോഗ്യമായത് ഇത് ഹദീസ് പണ്ഡിതന്മാരുടെ ഇമാമുകളായ അബൂ അബ്ദില്ല മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ ഇബ്രാഹീം ബിൻ അൽ മുഗീറ ബിൻ ബർദിസ്ബ അൽ ബുഖാരിയും അബുൽ ഹുസൈൻ മുസ്‌ലിം ബിൻ അൽ ഹജ്ജാജ് ബിൻ മുസ്‌ലിം അൽ ഖുശൈരി അനൈസാബൂരിയും ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും ആധികാരികമായ തങ്ങളുടെ സ്വഹീഹുകളിൽ ഉദ്ധരിച്ചിരിക്കുന്നു.
"അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു