Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 3 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ)
"ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ (ദിക്ർ) ആരെങ്കിലും പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. അങ്ങനെയിരിക്കെ അബാൻ ബ്നു ഉഥ്മാനിന് -رَحِمَهُ اللَّهُ- ഒരിക്കൽ കോട്ടുവാതം ബാധിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഈ ഹദീഥ് കേട്ട വ്യക്തി അദ്ദേഹത്തെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- പറഞ്ഞു: "എന്തിനാണ് നീ എന്നെ നോക്കുന്നത്?! അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാനിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചതോ, ഉഥ്മാൻ നബി -ﷺ- യുടെ മേൽ കള്ളം കെട്ടിച്ചമച്ചതോ അല്ല. മറിച്ച് ഇന്ന് ചില കാര്യങ്ങൾ സംഭവിക്കുകയും ഞാൻ ദേഷ്യത്തിലായി പോവുകയും ഈ പ്രാർത്ഥന ചൊല്ലാൻ മറന്നു പോവുകയും ചെയ്തിരുന്നു."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, ഇബ്നുമാജഃ, അഹ്‌മദ്)
നബി -ﷺ-പ്രഭാതമായാൽ ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." വൈകുന്നേരമായാൽ അവിടുന്ന് പറയും: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾക്ക് വൈകുന്നേരമായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായതും. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." ചിലപ്പോൾ (അവസാനത്തിൽ അവിടുന്ന് പറയും): "നിന്നിലേക്കാണ് സർവ്വരുടെയും മടക്കവും."
ഹസൻ(നല്ലത്) (അബൂദാവൂദ്, തിർമിദി,ഇബ്നുമാജ എന്നിവരും നസാഈ സുനനുൽ കുബ്റായിലും ഉദ്ധരിച്ചത് )