عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
വിഭാഗങ്ങൾ (13)
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (74)
"സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളാണ് ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمَا-."
സ്വീകാര്യയോഗ്യമായത് (തിർമിദി, അഹ്മദ്)
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹു പറഞ്ഞിരിക്കുന്നു: "''പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവൻ്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു''."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ഭൂമിയിലുള്ളതെല്ലാം നിൻ്റെ പക്കലുണ്ടായിരുന്നെങ്കിൽ (നരകത്തിൽ നിന്ന് രക്ഷപ്പെടാൻ) നീ അത് പ്രായശ്ചിത്തമായി നൽകുമായിരുന്നോ?!" അയാൾ പറയും: അതെ. അപ്പോൾ അല്ലാഹു അയാളോട് പറയും: അതിനേക്കാൾ നിസ്സാരമായ കാര്യമായിരുന്നു -നീ ആദമിൻ്റെ മുതുകിലായിരിക്കെ- നിന്നിൽ നിന്ന് ഞാൻ ആവശ്യപ്പെട്ടത്. നീ എന്നിൽ യാതൊന്നിനെയും പങ്കുചേർക്കരുത് എന്ന്; എന്നാൽ എന്നിൽ പങ്കുചേർക്കുക എന്നതേ നിനക്ക് തൃപ്തികരമായുള്ളൂ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- ഊറയിട്ട ഒരു തോൽപാത്രത്തിൽ കുറച്ച് സ്വർണ്ണം യമനിൽ നിന്ന് നബി -ﷺ- ക്ക് കൊടുത്തയച്ചു. ആ സ്വർണ്ണം മണ്ണിൽ നിന്ന് പൂർണ്ണമായി വേർതിരിച്ചു കഴിഞ്ഞതായിരുന്നില്ല. നബി -ﷺ- നാല് പേർക്കായി ആ സ്വർണ്ണം വീതിച്ചു നൽകി; ഉയയ്നതു ബ്നു ബദ്ർ, അഖ്റഅ് ബ്നു ഹാബിസ്, സയ്ദുൽ ഖയ്ൽ എന്നിവർക്കും, നാലാമത് അൽഖമക്കോ ആമിർ ബ്നു ത്വുഫൈലിനോ ആയിരുന്നു അത് നൽകിയത്.
അപ്പോൾ നബി -ﷺ- യുടെ അനുചരന്മാരിൽ ഒരാൾ പറഞ്ഞു: "ഇവരേക്കാൾ ഇതിന് അർഹതയുള്ളത് ഞങ്ങൾക്കായിരുന്നു." ഇക്കാര്യം അറിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്ന് സന്ദേശം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു."
അബൂ സഈദ് (رضي الله عنه) പറയുന്നു: "അപ്പോൾ ഒരാൾ എഴുനേറ്റു നിന്നു. അയാൾ കുഴിഞ്ഞ കണ്ണുകളും തള്ളിനിൽക്കുന്ന മേൽക്കവിളും ഉന്തിയ നെറ്റിയും തിങ്ങിയ താടിയും മുണ്ഡനം ചെയ്ത തലയും കയറ്റിയുടുത്ത വസ്ത്രവുമുള്ള ഒരുവനായിരുന്നു. എന്നിട്ട് അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ സൂക്ഷിക്കുക!"
അവിടുന്ന് പറഞ്ഞു: "നിനക്ക് നാശം! ഭൂവാസികളിൽ അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും അർഹതയുള്ളവൻ ഞാനല്ലയോ?!"
അബൂ സഈദ് പറയുന്നു: പിന്നീട് അയാൾ തിരിഞ്ഞു പോയി. അപ്പോൾ ഖാലിദ് ബ്നു വലീദ് (رضي الله عنه) ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവൻ്റെ തല ഞാനെടുക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "വേണ്ട! അവൻ ചിലപ്പോൾ നിസ്കരിക്കുന്നുണ്ടായിരിക്കാം."
അപ്പോൾ ഖാലിദ് (رضي الله عنه) പറഞ്ഞു: "നിസ്കരിക്കുന്ന എത്ര പേരുണ്ട്; തൻ്റെ ഹൃദയത്തിലില്ലാത്തത് അവൻ നാവ് കൊണ്ട് പറയുന്നുവെന്ന് മാത്രം!"
നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ ഹൃദയം പിളർത്തി നോക്കാനും, അവരുടെ വയറ് തുറന്നു നോക്കാനും ഞാൻ കൽപ്പിക്കപ്പെട്ടിട്ടില്ല."
ശേഷം തിരിഞ്ഞു നടക്കുന്ന അവനെ നോക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇവൻ്റെ മുതുകിൽ നിന്ന് ഒരു കൂട്ടർ പുറപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥം അവർ നനവോടെ പാരായണം ചെയ്യുമെങ്കിലും അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് അത് താഴോട്ടിറങ്ങുകയില്ല. അമ്പ് വില്ലിൽ നിന്ന് തെറിക്കുന്നത് പോലെ, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അക്കൂട്ടർ പുറത്തു പോകുന്നതാണ്." അവിടുന്ന് ഇപ്രകാരം കൂടെ പറഞ്ഞുവെന്നാണ് എൻ്റെ ഓർമ്മ: "അക്കൂട്ടരെ ഞാനെങ്ങാനും കണ്ടുമുട്ടുകയാണെങ്കിൽ ഥമൂദ് ഗോത്രത്തെ നശിപ്പിച്ചത് പോലെ ഞാൻ അവരെ കൊന്നൊടുക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ഒരു വാചകം പറഞ്ഞിരിക്കുന്നു; (അതോടൊപ്പം) ഞാനും ഒരു വാക്ക് പറയട്ടെ. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്." ഞാൻ പറയട്ടെ: "ആരെങ്കിലും അല്ലാഹുവിന് പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടാതെയാണ് മരിക്കുന്നത് എങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തീർച്ചയായും അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ നിങ്ങളുടെ സമ്പാദ്യങ്ങളിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു