Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നസ്വാറാക്കൾ മർയമിൻ്റെ പുത്രൻ ഈസായെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ (മുഹമ്മദ് -ﷺ-) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമായിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
നബി -ﷺ- യുടെ അടുത്തേക്ക് ഒരു കൂട്ടം യുദ്ധത്തടവുകാർ കൊണ്ടുവരപ്പെട്ടു. അവരിൽ ഒരു സ്ത്രീ (തടവുകാരിലെ) കുട്ടികൾക്ക് മുലപ്പാൽ നൽകുന്നുണ്ടായിരുന്നു. തടവുകാരുടെ കൂട്ടത്തിൽ ഒരു കുട്ടിയെ കണ്ടാൽ അവൾ അവനെ എടുത്ത് തൻ്റെ മാറോട് ചേർത്ത് പാൽ കൊടുക്കും. അപ്പോൾ നബി -ﷺ- ഞങ്ങളോട് ചോദിച്ചു: "ഈ സ്ത്രീ തന്റെ കുട്ടിയെ തീയിലിടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?" ഞങ്ങൾ പറഞ്ഞു: "ഇല്ല, അവൾക്ക് തീർച്ചയായും അതിന് സാധിക്കില്ല." അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു അവന്റെ അടിമകളോട് ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ കരുണയുള്ളവനാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"പ്രവർത്തനങ്ങൾ ഉദ്ദേശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്; ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. ആരുടെയെങ്കിലും പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കുമാണെങ്കിൽ അവൻ്റെ പാലായനം അല്ലാഹുവിലേക്കും അവൻ്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും പാലായനം നേടിപ്പിടിച്ചേക്കാവുന്ന എന്തെങ്കിലും ഭൗതികനേട്ടത്തിനോ, വിവാഹം കഴിക്കാൻ സാധിച്ചേക്കാവുന്ന ഒരു പെണ്ണിന് വേണ്ടിയോ ആണെങ്കിൽ അവൻ്റെ പാലായനം അതിലേക്കെല്ലാമാണ്." ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന് വിലക്കിയത് കേട്ടതിന് ശേഷം ഒരിക്കലും പിതാക്കളുടെ പേരിൽ ഞാൻ ശപഥം ചെയ്തിട്ടില്ല. മറ്റൊരാളുടെ ശപഥം ഉദ്ധരിച്ചു പറയുകയും ചെയ്തിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്