Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 6 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നബി ﷺ അനുചരന്മാരോട് വല്ല കാര്യങ്ങളും കൽപ്പിക്കുമ്പോൾ, അവർക്ക് സാധിക്കുന്ന കാര്യങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ അവർ പറയും: "അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അങ്ങയെപ്പോലെയല്ലല്ലോ?! അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ." ഇതുകേൾക്കുമ്പോൾ നബി ﷺ അവിടുത്തെ മുഖത്ത് ദേഷ്യം പ്രകടമാവുന്ന വിധത്തിൽ കോപിക്കുമായിരുന്നു. ശേഷം അവിടുന്ന് പറയും: "നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവുമധികം ഭയപ്പെടുന്നതും, അവനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നതും ഞാനാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം (ഇസ്‌ലാമിക രാജ്യത്തിൻ്റെ) അതിർത്തിക്ക് കാവൽ നിൽക്കുന്നതാണ് ഇഹലോകവും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്. നിങ്ങളിലൊരാളുടെ ചാട്ടയോളം വരുന്ന സ്വർഗത്തിലെ സ്ഥാനം ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ രാവിലെയോ വൈകുന്നേരമോ സഞ്ചരിക്കുന്നതാണ് ഇഹലോകത്തേക്കാളും അതിന്മേലുള്ളതിനേക്കാളും ഉത്തമമായിട്ടുള്ളത്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"എല്ലാ നന്മയും ദാനധർമ്മമാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരി ജാബിറിൻ്റെ ഹദീഥായും, മുസ്‌ലിം ഹുദൈഫഃയുടെ ഹദീഥായും നിവേദനം ചെയ്തിരിക്കുന്നു
നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്." ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഇത്രയുമാണ് നബി -ﷺ- എനിക്ക് പറഞ്ഞു തന്നത്. ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ അവിടുന്ന് എനിക്ക് കൂടുതൽ പറഞ്ഞു തരുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തൻ്റെ ഉപജീവനത്തിൽ വിശാലത നൽകപ്പെടണമെന്നും, തൻ്റെ ആയുസ്സിൽ വർദ്ധനവ് നൽകപ്പെടണമെന്നും ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ തൻ്റെ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്