Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 6 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും. ആരാണോ ഞെരുക്കം അനുഭവിക്കുന്നവന് എളുപ്പം ചെയ്തത് അല്ലാഹു അവൻ്റെ ഇഹപര ലോകങ്ങളിലെ ഞെരുക്കങ്ങൾക്കെല്ലാം എളുപ്പം നൽകും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ ന്യൂനത മറച്ചു വെക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന വേളയിലെല്ലാം അല്ലാഹു അവനെ സഹായിക്കുന്നതായിരിക്കും. ആരെങ്കിലും ദീനീ വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകും. അല്ലാഹുവിൻ്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു കൂട്ടമാളുകൾ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, പരസ്പരം അത് അവർക്കിടയിൽ പഠനവിധേയമാക്കുകയും ചെയ്താൽ അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു തൻ്റെ അരികിലുള്ളവരോട് അവരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നതാണ്. ആരുടെയെങ്കിലും പ്രവർത്തനം പതുക്കെയാണെങ്കിൽ അവൻ്റെ കുലമഹിമ അവന് വേഗത നൽകില്ല."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്‌ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്." ഞാൻ വീതം വെച്ചു നൽകുന്നവൻ മാത്രമാണ്. അല്ലാഹുവാകുന്നു നൽകുന്നത്. ഈ ഉമ്മത്ത് അല്ലാഹുവിൻ്റെ കൽപ്പന വന്നെത്തുന്നത് വരെ അവൻ്റെ വിധിപ്രകാരം നിലകൊള്ളുന്നവരായിരിക്കും; അവരെ എതിർക്കുന്നവർ അവർക്ക് ഉപദ്രവം ചെയ്യുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിശ്ചയം വിജ്ഞാനം ഉയർത്തപ്പെടലും, അജ്ഞത വ്യാപിക്കലും, വ്യഭിചാരം അധികരിക്കലും, മദ്യപാനം വർദ്ധിക്കലും, പുരുഷന്മാർ എണ്ണം കുറയലും സ്ത്രീകൾ എണ്ണം പെരുകലും അന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതത്രെ. എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു പുരുഷനായ മേൽനോട്ടക്കാരനായിരിക്കും ഉണ്ടാവുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഹേ അബുൽ മുൻദിർ! വിശുദ്ധ ഖുർആനിൽ താങ്കൾ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് അറിയുമോ?" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി -ﷺ- പറഞ്ഞു: "ഹേ അബുൽ മുൻദിർ? വിശുദ്ധ ഖുർആനിൽ പഠിച്ചതിൽ ഏറ്റവും മഹത്തരമായ വചനം ഏതാണെന്ന് താങ്കൾക്ക് അറിയുമോ?!" ഉബയ്യ് പറയുന്നു: "ഞാൻ പറഞ്ഞു: "അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു" (എന്ന് തുടങ്ങുന്ന ആയത്തുൽ കുർസിയ്യ്) ആണ്." അപ്പോൾ നബി -ﷺ- എൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹു സത്യം! വിജ്ഞാനം താങ്കൾക്ക് അധികരിക്കട്ടെ; അബുൽ മുൻദിർ!"
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
തീർച്ചയായും അല്ലാഹുവിൻ്റെ റസൂൽ -ﷺ- തൻ്റെ സ്വഹാബികളുടെ ഒരു സദസ്സിലേക്ക് വന്നെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾ എന്തിനാണ് ഇരിക്കുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കുന്നതിനും, നമ്മെ ഇസ്‌ലാമിലേക്ക് വഴികാണിച്ചതിനും നമ്മോട് ഔദാര്യം ചൊരിഞ്ഞതിനും അവനെ സ്തുതിക്കുന്നതിനുമായി ഇരുന്നതാണ്." അപ്പോൾ അവിടുന്ന് ചോദിച്ചു: "അല്ലാഹുവാണെ! നിങ്ങൾ അതിന് വേണ്ടി മാത്രമാണോ ഇരുന്നത്?" അവർ പറഞ്ഞു: "അല്ലാഹു തന്നെ സത്യം! അതിന് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഞങ്ങൾ ഇരുന്നത്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളെ കൊണ്ട് ശപഥം ചെയ്യിപ്പിച്ചത്. മറിച്ച്, ജിബ്‌രീൽ -عَلَيْهِ السَّلَامُ- എൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറഞ്ഞിരിക്കുന്നു എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹു എന്നെ അയച്ച മാർഗ്ഗദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഭൂമിയിൽ പെയ്ത സമൃദ്ധമായ മഴ പോലെയാണ്. അതിൽ ഒരു ഭാഗം ശുദ്ധമായ (ഫലഭൂയിഷ്ഠമായ) മണ്ണായിരുന്നു; അത് വെള്ളം ആഗിരണം ചെയ്യുകയും സമൃദ്ധമായ സസ്യങ്ങളെയും പുല്ലിനെയും ഉത്പാദിപ്പിക്കുകയും ചെയ്തു. മറ്റൊരു ഭാഗം കട്ടിയുള്ള ഭൂമിയായിരുന്നു; അത് വെള്ളം സംഭരിച്ച് നിർത്തി, അതിലൂടെ അല്ലാഹു ജനങ്ങൾക്ക് പ്രയോജനം ചെയ്തു. അങ്ങനെ അവർ കുടിക്കുകയും (മൃഗങ്ങളെ) കുടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗത്തിൽ അത് പതിച്ചത് പരന്ന, തരിശുഭൂമിയിലായിരുന്നു; അത് വെള്ളം പിടിച്ചുനിർത്തുകയോ സസ്യങ്ങളെ ഉത്പാദിപ്പിക്കുകയോ ചെയ്തില്ല. അപ്രകാരം, ആദ്യത്തേത് അല്ലാഹുവിന്റെ ദീനിൽ അഗാധമായ അറിവ് നേടുകയും അല്ലാഹു എന്നെ അയച്ചതുമൂലം പ്രയോജനം നേടുകയും ചെയ്തവന്റെ ഉപമയാണ്; അങ്ങനെ അവൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അവസാനത്തേത്, അതിലേക്ക് തല ഉയർത്താത്തവന്റെ (ശ്രദ്ധ നൽകാത്തവന്റെ) ഉപമയാണ്, അല്ലാഹു എന്നിലൂടെ അയച്ച മാർഗ്ഗദർശനം സ്വീകരിക്കാത്തവന്റെയും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്