Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 98 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് (മുസ്‌ലിം, അഹ്മദ്)
"ചിലർ അല്ലാഹുവിൻ്റെ സമ്പത്തിൽ അനർഹമായി കൈകടത്തുന്നു; അന്ത്യനാളിൽ അവർക്ക് നരകമാണുള്ളത്."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"നിശ്ചയം, കർമ്മങ്ങൾ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി മാത്രമാണ്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. അതിനാൽ, ആരുടെയെങ്കിലും ഹിജ്റ (പാലായനം) അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമാണെങ്കിൽ, അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കുമായിരിക്കും. ആരുടെയെങ്കിലും ഹിജ്റ ഐഹികനേട്ടമോ വിവാഹം കഴിക്കാനുദ്ദേശിക്കുന്ന ഒരു സ്ത്രീയെയോ ലക്ഷ്യം വെച്ചാണെങ്കിൽ, അവന്റെ ഹിജ്റ അവൻ ലക്ഷ്യം വെച്ചതിലേക്ക് മാത്രമാണ്."
സ്വീകാര്യയോഗ്യമായത് ഇത് ഹദീസ് പണ്ഡിതന്മാരുടെ ഇമാമുകളായ അബൂ അബ്ദില്ല മുഹമ്മദ് ബിൻ ഇസ്മാഈൽ ബിൻ ഇബ്രാഹീം ബിൻ അൽ മുഗീറ ബിൻ ബർദിസ്ബ അൽ ബുഖാരിയും അബുൽ ഹുസൈൻ മുസ്‌ലിം ബിൻ അൽ ഹജ്ജാജ് ബിൻ മുസ്‌ലിം അൽ ഖുശൈരി അനൈസാബൂരിയും ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും ആധികാരികമായ തങ്ങളുടെ സ്വഹീഹുകളിൽ ഉദ്ധരിച്ചിരിക്കുന്നു.
"അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
പൊടുന്നനെയുണ്ടാകുന്ന നോട്ടത്തെ കുറിച്ച് നബി -ﷺ- യോട് ഞാൻ ചോദിച്ചു. എൻ്റെ കണ്ണിൻ്റെ നോട്ടം മാറ്റാനാണ് അവിടുന്ന് എന്നോട് കൽപ്പിച്ചത്.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും."
സ്വീകാര്യയോഗ്യമായത് (ഹാകിം, ബൈഹഖി)
"തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക. ബനൂ ഇസ്രാഈലുകാരിലെ ആദ്യത്തെ കുഴപ്പം സ്ത്രീകൾ മുഖേനയായിരുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റൊരു പരീക്ഷണവും എനിക്ക് ശേഷം ഞാൻ വിട്ടേച്ചു പോകുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്