عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
ബാക്കി സ്രോതസ്സുകൾ കാണിക്കുക
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (33)
"നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹുവേ, പരലോക ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. അൻസ്വാരികൾക്കും മുഹാജിറുകൾക്കും നീ പൊറുത്തു നൽകണേ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തീർച്ചയായും മുഅ്മിനിന് സ്വർഗത്തിൽ ഉള്ളുപൊള്ളയായ ഒരൊറ്റ മുത്തു കൊണ്ട് നിർമ്മിച്ച ഒരു കൂടാരമുണ്ടായിരിക്കും. അതിൻ്റെ വിസ്താരം അറുപത് മൈലുകളാണ്. അതിൽ മുഅ്മിനിന് ഭാര്യമാരുണ്ടായിരിക്കും; അവർക്കിടയിൽ അവൻ ചുറ്റിക്കറങ്ങുന്നതാണ്; എന്നാൽ അവർ പരസ്പരം കാണുന്നതുമല്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും സർവ്വജനങ്ങളേക്കാളും ഞാൻ അവന് പ്രിയങ്കരനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഞാൻ എൻ്റെ ആവശ്യം ചോദിച്ചപ്പോൾ അവിടുന്ന് എനിക്ക് നൽകി; വീണ്ടും ചോദിച്ചപ്പോൾ അവിടുന്ന് വീണ്ടും എനിക്ക് നൽകി. ശേഷം എന്നോട് പറഞ്ഞു: "ഹേ ഹകീം! ഈ സമ്പത്ത് പച്ചപ്പുള്ളതും മധുരമേറിയതുമാണ്. ആരെങ്കിലും മഹാമനസ്കതയോടെ അത് കൈപ്പറ്റിയാൽ അവന് അതിൽ ബറകത്ത് (അനുഗ്രഹം) നൽകപ്പെടുന്നതാണ്. ആരെങ്കിലും അത്യാഗ്രഹത്തോടെയാണ് അത് എടുക്കുന്നത് എങ്കിൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതുമല്ല. ഭക്ഷിച്ചു കൊണ്ടിരിക്കുന്നെങ്കിലും വയറ് നിറയാത്ത ഒരുവനെ പോലെയായിരിക്കും അയാൾ. മുകളിലുള്ള കൈയ്യാണ് താഴെയുള്ള കയ്യിനേക്കാൾ ഉത്തമം."
ഞാൻ (ഹകീം) ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ തന്നെ സത്യം! ഈ ലോകത്തോട് വിടപറയുന്നതു വരെ -താങ്കൾക്ക് ശേഷം- ഒരാളിൽ നിന്നും ഞാൻ യാതൊന്നും കൈപ്പറ്റുകയില്ല."
പിന്നീട് അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഹകീമിന് (അർഹതപ്പെട്ട പണം) നൽകാൻ വേണ്ടി വിളിപ്പിക്കുകയും, അദ്ദേഹം എന്തെങ്കിലുമൊന്ന് അബൂബക്റിൽ നിന്ന് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഉമർ -رَضِيَ اللَّهُ عَنْهُ- ഹകീമിന് നൽകാൻ വേണ്ടി അദ്ദേഹത്തെ വിളിപ്പിച്ചപ്പോഴും അദ്ദേഹം എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഹേ മുസ്‌ലിംകളേ! ഈ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് വീതം വെച്ചു നൽകിയ, അദ്ദേഹത്തിന് അർഹതപ്പെട്ട സ്വത്ത് ഞാൻ അദ്ദേഹത്തിൻ്റെ മുൻപിൽ വെച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ല." നബി -ﷺ- ക്ക് ശേഷം ഹകീം അദ്ദേഹം മരണപ്പെടുന്നത് വരെ ജനങ്ങളിൽ ഒരാളിൽ നിന്നും എന്തെങ്കിലുമൊന്ന് കൈപ്പറ്റുകയുണ്ടായിട്ടില്ല.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"കറുത്തതും തലയിൽ വെളുപ്പു കലർന്നതുമായ ഒരു മുട്ടനാടിൻ്റെ രൂപത്തിൽ (അന്ത്യനാളിൽ) മരണം കൊണ്ടുവരപ്പെടും." ശേഷം ഒരാൾ വിളിച്ചു പറയും: "ഹേ സ്വർഗക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് എത്തിനോക്കും." (വിളിച്ചു പറയുന്നയാൾ) ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: അതെ. മരണമാണിത്." അവരെല്ലാം മരണത്തെ നേരത്തെ കണ്ടിട്ടുണ്ട്. ശേഷം അദ്ദേഹം വിളിച്ചു പറയും: "ഹേ നരകക്കാരേ!" അപ്പോൾ അവർ തങ്ങളുടെ കഴുത്തുകൾ നീട്ടിക്കൊണ്ട് നോക്കും. അയാൾ ചോദിക്കും: "നിങ്ങൾക്ക് ഇതിനെ അറിയാമോ?" അവർ പറയും: "അതെ. മരണമാണിത്." അവരെല്ലാം മുൻപ് മരണത്തെ കണ്ടുകഴിഞ്ഞിട്ടുണ്ട്. അപ്പോൾ (മരണമാകുന്ന ആ ആട്) അറുക്കപ്പെടും. ശേഷം അയാൾ പറയും: "ഹേ സ്വർഗക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല. ഹേ നരകക്കാരേ! ശാശ്വതവാസമാണുള്ളത്! ഇനി മരണമില്ല." ശേഷം നബി -ﷺ- ഖുർആനിലെ ഈ വചനം പാരായണം ചെയ്തു: "നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു." (മർയം: 39) ഇഹലോകത്തിൻ്റെ പിറകിൽ കൂടിയ മനുഷ്യർ അശ്രദ്ധയിലാകുന്നു. "അവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും അല്ലാഹുവിനോട് സത്യസന്ധമായി രക്തസാക്ഷിത്വം ചോദിക്കുകയാണെങ്കിൽ അവൻ തൻ്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും അവനെ അല്ലാഹു രക്തസാക്ഷികളുടെ പദവികളിൽ എത്തിക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു