Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങൾ കൃഷി ഭൂമി കൊണ്ടു നടക്കരുത്. അത് ദുനിയാവിനോട് നിങ്ങൾക്ക് ആഗ്രഹമുണ്ടാക്കും."
മറ്റു റിപ്പോർട്ടുകളുടെ പിൻബലത്തോടെ സ്വീകാര്യയോഗ്യമാകുന്നു (തിർമിദി, അഹ്മദ്)
അമ്മാർ ഇബ്നു യാസിർ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൽ പ്രവേശിക്കുകയും ലഘുവായി ഒരു നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു ചോദിച്ചു: "ഹേ അബാ യഖ്‌ളാൻ, താങ്കൾ ലഘുവായാണല്ലോ നിസ്കരിച്ചത്?" അദ്ദേഹം ചോദിച്ചു: "ഞാൻ അതിൻ്റെ പരിധികളിൽ വല്ലതും കുറവ് വരുത്തിയതായി നീ കണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." അദ്ദേഹം പറഞ്ഞു: "പിശാചിൻ്റെ തടസ്സപ്പെടുത്തലുകൾ വരുന്നതിന് മുമ്പ് നിസ്കരിച്ച് തീർക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: 'തീർച്ചയായും ഒരു അടിമ നിസ്കരിക്കും; എന്നാൽ അവന് അതിൽ നിന്ന് അതിൻ്റെ പത്തിലൊന്നോ, ഒമ്പതിലൊന്നോ, എട്ടിലൊന്നോ, ഏഴിലൊന്നോ, ആറിലൊന്നോ, അഞ്ചിലൊന്നോ, നാലിലൊന്നോ, മൂന്നിലൊന്നോ, പകുതിയോ അല്ലാതെ രേഖപ്പെടുത്തപ്പെടുകയില്ല.'"
ഹസൻ(നല്ലത്) അഹ്മദ് ഉദ്ധരിച്ചത്
"ആരെങ്കിലും ഒരു ഭക്ഷണം കഴിക്കുകയും, ശേഷം الحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ 'എന്നെ ഈ ഭക്ഷണം കഴിപ്പിക്കുകയും, എൻ്റെ പക്കൽ നിന്നുള്ള എന്തെങ്കിലുമൊരു ശേഷിയോ കഴിവോ ഇല്ലാതെ അതെനിക്ക് ഉപജീവനമായി നൽകുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും' എന്ന (പ്രാർത്ഥന) ചൊല്ലുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്."
ഹസൻ(നല്ലത്) (അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജഃ, അഹ്മദ് എന്നിവർ ഉദ്ധരിച്ചത്)
"വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."
ഹസൻ(നല്ലത്) (തിർമിദി, അഹ്മദ്)