Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 14 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി ﷺ പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു. അവനിൽ ഇല്ലെങ്കിൽ നീ അവൻ്റെ മേൽ കളവ് കെട്ടിപ്പറഞ്ഞിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?" നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ."
സ്വീകാര്യയോഗ്യമായത് അബൂദാവൂദ് ഇത് ഉദ്ധരിച്ചിരിക്കുന്നു
"നിങ്ങളിൽ ആരെങ്കിലും വുദൂഅ് ചെയ്താൽ അവൻ തൻ്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ. ആരെങ്കിലും കല്ല് കൊണ്ട് ശുചീകരിക്കുന്നെങ്കിൽ അവൻ അത് ഒറ്റയാക്കട്ടെ. നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വുദൂഇൻ്റെ വെള്ളത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുൻപ് അവ കഴുകിക്കൊള്ളട്ടെ; തൻ്റെ കൈ രാപ്പാർത്തത് എവിടെയാണെന്ന് അവനറിയുകയില്ല." മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങളിലാരെങ്കിലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ തൻ്റെ കൈകൾ മൂന്ന് തവണ കഴുകാതെ അവ പാത്രത്തിൽ മുക്കരുത്. അവൻ്റെ കൈകൾ രാത്രി എവിടെയായിരുന്നു എന്ന് അവനറിയുകയില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അല്ലാഹുവിന്റെ തിരുവദനം മാത്രം ഉദ്ദേശിച്ച് പഠിക്കേണ്ട ഒരു വിജ്ഞാനം, ദുനിയാവിലെ എന്തെങ്കിലും താൽക്കാലിക നേട്ടത്തിന് വേണ്ടിമാത്രമായി പഠിക്കുന്നവന് ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, ഇബ്നുമാജഃ, അഹ്മദ്)
"ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്ഥിക്കൽ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്