Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 50 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ഉറങ്ങാൻ ഉദ്ദേശിച്ചാൽ തന്റെ കൈ തലക്കടിയിൽ വെക്കുകയും എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു: "അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ."
സ്വീകാര്യയോഗ്യമായത് തിർമിദി ഉദ്ധരിച്ചത്
"നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കിലും തൻ്റെ മുണ്ട് അഹങ്കാരത്തോടെ വലിച്ചിഴച്ചാൽ അല്ലാഹു അവനെ നോക്കുന്നതല്ല."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, ഇബ്നുമാജഃ, അഹ്മദ്)
"അല്ലാഹുവിന്റെ തിരുവദനം മാത്രം ഉദ്ദേശിച്ച് പഠിക്കേണ്ട ഒരു വിജ്ഞാനം, ദുനിയാവിലെ എന്തെങ്കിലും താൽക്കാലിക നേട്ടത്തിന് വേണ്ടിമാത്രമായി പഠിക്കുന്നവന് ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, ഇബ്നുമാജഃ, അഹ്മദ്)
"അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു. രോഗിയെ സന്ദർശിക്കാനും ജനാസയെ പിന്തുടരുവാനും തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാനും പ്രതിജ്ഞ ചെയ്ത കാര്യങ്ങൾ നിറവേറ്റാനും മർദ്ദിതനെ സഹായിക്കാനും ക്ഷണം സ്വീകരിക്കാനും സലാം പ്രചരിപ്പിക്കുവാനും അവിടുന്ന് (ﷺ) ഞങ്ങളോട് കൽപിച്ചു. സ്വർണമോതിരം ധരിക്കുന്നതും വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നതും മയാഥിർ, ഖസിയ്യ് എന്നിവ ഉപയോഗിക്കുന്നതും, പട്ടുവസ്ത്രം, ഇസ്തബ്റഖ്, ദീബാജ് എന്നിവ ധരിക്കുന്നതും നബി ഞങ്ങളോട് വിരോധിച്ചു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്